യുപിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ 14കാരന്‍ അറസ്റ്റില്‍

Update: 2020-07-06 19:05 GMT
യുപിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ 14കാരന്‍ അറസ്റ്റില്‍

നോയ്ഡ: 12വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ 14 കാരനെ പോലിസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയിലാണ് സംഭവം.

പരസ്പരം അടുത്തറിയാവുന്നവരാണ് രണ്ടു പേരുമെന്ന് പോലിസ് പറഞ്ഞു.

ജൂലൈ നാലിനാണ് സംഭവം നടന്നത്. അതിനു ശേഷം പ്രതി തൊട്ടടുത്ത വത്തിലേക്ക് ഒളിവില്‍ പോയെന്ന് ഡപ്യൂട്ടി കമ്മീഷണര്‍(വുമണ്‍ സെല്‍) വന്ദന ശുക്ല പറഞ്ഞു.

പ്രതിക്കെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്. നിയമനടപടികള്‍ തുടരുന്നതായും ഡിസിപി പറഞ്ഞു. 

Similar News