അരീക്കോട് താലൂക്കാശുപത്രിയില്‍ കാലപഴക്കം ചെന്ന കെട്ടിടം പൊളിച്ച് നീക്കിയില്ല; പ്രതിഷേധവുമായി എസ്ഡിപിഐ

അരീക്കോട് : അരീക്കോട് താലൂക്കാശുപത്രിയില്‍ കാലപഴക്കം ചെന്ന കെട്ടിടം പൊതുമരാമത്ത് എന്‍ജിനിയര്‍ അണ്‍ഫിറ്റ് അടിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും പൊളിച്ച് നീക്കാത്തതില്‍ എസ്ഡിപിഐ അരീക്കോട് പഞ്ചായത്ത് കമ്മിറ്റി ആശങ്ക അറിയിച്ചു. അഡ്മിറ്റ് രോഗികള്‍ കിടന്നിരുന്ന പഴയ കെട്ടിട്ടം സീലിംഗ് അടക്കം അടര്‍ന്ന് വീണത് ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു . ഉപയോഗയോഗ്യമല്ല എന്ന് എന്‍ജിനിയര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഡ്മിറ്റ് രോഗികളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും പുതിയ കെട്ടിടത്തിലേക്കുള്ള പ്രവേശനം കാലപഴക്കമുള്ള കെട്ടിടത്തിലൂടെയാണ്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് കൂട്ടിരിപ്പിന് വന്ന സ്ത്രീമരണപ്പെട്ട സാഹചര്യത്തില്‍ അരീക്കോട് താലൂക്ക് ആശുപത്രിയില്‍ അണ്‍ ഫിറ്റ് അടിച്ച പഴയ കെട്ടിടം ജനങ്ങളുടെ ജീവന് ഭീഷണിയായതിനാല്‍ ഉടന്‍ പൊളിച്ചുമാറ്റി ആശുപത്രിയുടെ വികസനത്തിന് ആവശ്യമായ പുതിയ കെട്ടിടം ഉടന്‍ നിര്‍മാണം പൂര്‍ത്തിയാകാണാമെന്നും അല്ലാത്ത പക്ഷം ശക്തമായ ജനകീയ സമരത്തിന് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. എസ്ഡിപിഐ അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ്. സെക്രട്ടറി മുജീബ് പട്ടീരി. വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ പൂക്കോട്ടു ചോല. ജാഫര്‍ ഉഴുന്നന്‍. സുലൈമാന്‍ പനോളി. ഖാസിം കേരള തുടങ്ങിയവര്‍ സംസാരിച്ചു.