ഫലസ്തീനില്‍ പുതിയ പ്രധാനമന്ത്രിയെ നിയമിച്ചു

പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് റാലി അല്‍ ഹംദുല്ല രാജിവച്ച് ആറാഴ്ചയ്ക്കു ശേഷമാണ് മുഹമ്മദ് ശതിയ്യയെ നിയമിക്കുന്നത്

Update: 2019-03-11 04:58 GMT

റാമല്ല: ഫലസ്തീനില്‍ പുതിയ പ്രധാനമന്ത്രിയെ നിയമിച്ചു.ഫതഹ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗമായ മുഹമ്മദ് ശതിയ്യയെയാണ് പ്രധാനമന്ത്രിയായി നിയോഗിച്ചത് .പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് റാലി അല്‍ ഹംദുല്ല രാജിവച്ച് ആറാഴ്ചയ്ക്കു ശേഷമാണ് മുഹമ്മദ് ശതിയ്യയെ നിയമിക്കുന്നത്.ശതിയ്യയോട് ഉടന്‍ മന്ത്രിസഭ രൂപീകരിക്കാന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആവശ്യപ്പെടുകയും ചെയ്തു.

റാമി ഹംദുല്ല പ്രധാനമന്ത്രിയായിരിക്കെ ഇരു പ്രസ്ഥാനങ്ങള്‍ തമ്മില്‍ ഐക്യമുണ്ടായിരുന്നു.കൂടാതെ ഹമാസിന്റെ പിന്തുണയും റാമി സര്‍ക്കാരിനുണ്ടായിരുന്നു.എന്നാല്‍ ശതിയ്യയുടെ വരവോടെ സര്‍ക്കാര്‍ ഫതഹിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ളതാവാനാണ് സാധ്യത.അബ്ബാസിന്റെ നടപടി ഏകപക്ഷീയമാണെന്നും, ഭരണം ഫത്ഹ് പാര്‍ട്ടിയുടെ കയ്യിലൊതുക്കാനുള്ള ശ്രമമാണെന്നും ഹമാസ് വക്താവ് ഇസമാഈല്‍ റദ്‌വാന്‍ പറഞ്ഞു.അറിയപ്പെടുന്ന ധനകാര്യ വിദഗ്ധനും ഭവന വകുപ്പുകളുടെ മന്ത്രിയായിരുന്നു മുഹമ്മദ് ശതിയ്യ.


Tags: