കൊവിഡ് 19: ഇതരസംസ്ഥാന തൊഴിലാളികള്‍ സംസ്ഥാനം വിടേണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

Update: 2020-03-29 04:06 GMT

മുംബൈ: ലോക് ഡൗണിന്റെ ഭാഗമായി മഹാരാഷ്ട്രയില്‍ വിവിധ ഇടങ്ങളില്‍ താമസിക്കുന്ന ഇതര സംസ്ഥാനത്തൊഴിലാളികളോട് സംസ്ഥാനം വിട്ടുപേകണ്ട ആവശ്യമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. അവരുടെ അതിജീവനത്തിനാവശ്യമായ എല്ലാം സഹായവും സംസ്ഥാന സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

''ലോക് ഡൗണിന്റെ ഭാഗമായി ആരും സംസ്ഥാനം വിടേണ്ട കാര്യമില്ല. എല്ലാവര്‍ക്കും ആവശ്യമായ ഭക്ഷണവും താസസൗകര്യവും എല്ലാം സര്‍ക്കാര്‍ നല്‍കും. അതിനുള്ള ഉത്തരവ് നല്‍കിയിട്ടുണ്ട്''- താക്കറെ പറഞ്ഞു.

പ്രാദേശിക ഭരണകൂടങ്ങളും റവന്യൂവകുപ്പും ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്. തൊഴിലാളികള്‍ക്ക് ഇത്തരം എന്ത് ആവശ്യം വന്നാലും തദ്ദേശസ്ഥാപനങ്ങളെ സമീപിക്കാം. മാത്രമല്ല, തഹസില്‍ദാര്‍മാരെയും കലക്ടര്‍മാരെയും സമീപിക്കാം. 

Similar News