നോയ്ഡയിലെ സീസ്ഫയര്‍ കമ്പനിയില്‍ 16 പേര്‍ക്ക് കൊവിഡ് 19; ആരോഗ്യവകുപ്പ് കമ്പനി അടച്ചുപൂട്ടി

കമ്പനിയുമായി ബന്ധപ്പെട്ടവരുടെ യാത്രാവിവരങ്ങള്‍ മറച്ചുവച്ചതിന് കമ്പനി ഉടമകള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

Update: 2020-03-31 05:27 GMT

ഗൗതം ബുദ്ധ നഗര്‍: ഉത്തര്‍പ്രദേശില്‍ കൊറോണ വൈറസ് ബാധ ഏറ്റവും രൂക്ഷമായ ഗൗതം ബുദ്ധനഗറിലെ സീസ്ഫയര്‍ കമ്പനി പോലിസ് അടച്ചുപൂട്ടി. കമ്പനിയിലെ 16 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് ഇത്.

കമ്പനിയുമായി ബന്ധപ്പെട്ടവരുടെ യാത്രാവിവരങ്ങള്‍ മറച്ചുവച്ചതിന് കമ്പനി ഉടമകള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. കമ്പനിയില്‍ മാര്‍ച്ച് മാസത്തില്‍ വിദേശത്തുനിന്നെത്തിയ ഓഡിറ്ററുടെയും കമ്പനി ഉടമകളുടെയും വിദേശ യാത്രാവിവരങ്ങള്‍ മറച്ചുവച്ചതിനാണ് ജില്ലാ മജിസ്‌ട്രേറ്റ് കേസെടുത്തത്. ഉടമകള്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

''വിദേശത്തുനിന്ന് എത്തിയ സീസ്ഫയര്‍ കമ്പനിയുടെ ഉടമകളും അവരുടെ ഓഡിറ്ററും തങ്ങളുടെ യാത്രാവിവരങ്ങള്‍ മറച്ചുവെച്ചു. പിന്നീട് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇവര്‍ മൂലം കമ്പനിയിലെ ജീവനക്കാര്‍ക്കും കൊറോണ ബാധയുണ്ടായി. കമ്പനി ഉദ്യോഗസ്ഥര്‍ അവരുടെ യാത്രാ വിവരങ്ങള്‍ മറച്ചുവച്ചു. ഐസൊലേഷനില്‍ കഴിയാനും തയ്യാറായില്ല. അതുകൊണ്ട് അവര്‍ക്കെതിരേ എഫ്‌ഐആര്‍ ഫയല്‍ചെയ്ത് കേസെടുക്കാന്‍ ഉത്തരവാകുന്നു''- ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവില്‍ പറയുന്നു.




Similar News