ബ്രൂവറി: അന്വേഷണ ആവശ്യം ഹൈക്കോടതി തള്ളി

Update: 2018-10-10 05:42 GMT


കൊച്ചി: ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയതില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. ബ്രൂവറി, ബ്ലെന്‍ഡിങ് യൂനിറ്റുകള്‍ക്ക് അനുമതി നല്‍കിയ ഉത്തരവ്, സര്‍ക്കാര്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് കോടതി നടപടി. വിഷയം സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണം എന്നാവശ്യപ്പെട്ട് സി വി തോമസ് എന്നയാളാണ് കോടതിയെ സമീപിച്ചത്.

ബ്രൂവറി, ബ്ലെന്‍ഡിങ് കമ്പനികളെ കൂടാതെ എക്‌സൈസ് കമ്മീഷണര്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവരെയും എതിര്‍ കക്ഷികളാക്കിക്കൊണ്ടായിരുന്നു ഹരജി. അനുമതി നല്‍കിയതില്‍ അഴിമതി നടന്നെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന തെളിവുകളും പുറത്തെത്തിയിരുന്നു. പ്രതിപക്ഷം ശക്തമായ സമരത്തിന് ഒരുങ്ങവേയാണ് സര്‍ക്കാര്‍ അനുമതി റദ്ദാക്കിയത്.
Tags:    

Similar News