വീടിന്റെ ഭിത്തി ക്യാന്‍വാസാക്കി ; ഇമോജികള്‍ വരച്ച് ഏഷ്യാബുക്ക് ഓഫ് റെക്കാര്‍ഡ്‌സിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കാര്‍ഡ്‌സിലും ഇടം നേടി വിദ്യാര്‍ഥിയായ സുഹൈല്‍

വീടിന്റെ ഭിത്തിയില്‍ ചെറിയ സമചതുരത്തില്‍ 38 ഇമോജികളാണ് മുഹമ്മദ് സുഹൈല്‍ മനോഹരമായി വരച്ചത്.മുഹമ്മദ് സുഹൈലിന്റെ ഉദ്യമത്തെ അഭിനന്ദിച്ച്് ഏഷ്യാബുക്ക് ഓഫ് റെക്കാര്‍ഡ്‌സിന്റെയും ഇന്ത്യാ ബുക്ക് ഓഫ് റെക്കാര്‍ഡ്‌സിന്റെയും അധികൃതര്‍ സുഹൈലിന്റെ കലാസൃഷ്ടി Maximum emoticons painted on a wall എന്ന പേരില്‍ റെക്കാര്‍ഡ് രേഖപ്പെടുത്തിയതായും അറിയിച്ചുകൊണ്ട് ഇ-മെയില്‍ സന്ദേശം അയച്ചു നല്‍കുകയും ചെയ്തിട്ടുണ്ട്

Update: 2021-08-25 15:31 GMT

കൊച്ചി: വീടിന്റെ ഭിത്തിയില്‍ ഇമോജികള്‍ വരച്ച് ഏഷ്യാബുക്ക് ഓഫ് റെക്കാര്‍ഡ്‌സിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കാര്‍ഡ്‌സിലും ഇടം നേടി വിദ്യാര്‍ഥിയായ സുഹൈല്‍.ആലുവ കുന്നത്തേരി പ്ലാവിട വീട്ടില്‍ കുഞ്ഞ് മുഹമ്മദിന്റെയും ഷെറീനയുടെയും മകനും എടത്തല അല്‍ അമീന്‍ പബ്ലിക് സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയുമായ മുഹമ്മദ് സുഹൈല്‍(12) ആണ് ഇമോജികള്‍ വരച്ച് ഏഷ്യാബുക്ക് ഓഫ് റെക്കാര്‍ഡ്‌സിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കാര്‍ഡ്‌സിലും ഇടം നേടിയത്. വീടിന്റെ ഭിത്തിയില്‍ ചെറിയ സമചതുരത്തില്‍ 38 ഇമോജികളാണ് മുഹമ്മദ് സുഹൈല്‍ മനോഹരമായി വരച്ചത്.മുഹമ്മദ് സുഹൈലിന്റെ ഉദ്യമത്തെ അഭിനന്ദിച്ച്് ഏഷ്യാബുക്ക് ഓഫ് റെക്കാര്‍ഡ്‌സിന്റെയും ഇന്ത്യാ ബുക്ക് ഓഫ് റെക്കാര്‍ഡ്‌സിന്റെയും അധികൃതര്‍ സുഹൈലിന്റെ കലാസൃഷ്ടി Maximum emoticons painted on a wall എന്ന പേരില്‍ റെക്കാര്‍ഡ് രേഖപ്പെടുത്തിയതായും അറിയിച്ചുകൊണ്ട് ഇ-മെയില്‍ സന്ദേശം അയച്ചു നല്‍കുകയും ചെയ്തിട്ടുണ്ട്.


ഏഷ്യാബുക്ക് ഓഫ് റെക്കാര്‍ഡ്‌സിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കാര്‍ഡ്‌സിലും ഇടം നേടുന്നതിനായി സുഹൈല്‍ സ്വന്തമായി ശ്രമം നടത്തുകയായിരുന്നുവെന്ന് പിതാവ് കുഞ്ഞ് മുഹമ്മദ് പറഞ്ഞു.മറ്റാരും ചെയ്യാത്ത രീതിയില്‍ തനിക്ക് ചിത്രം വരയ്ക്കുന്നതിനായി വീടിന്റെ ഭിത്തി ഒരുക്കി നല്‍കണമെന്ന് സുഹൈല്‍ ആവശ്യപെടുകയും ഇതു പ്രകാരം വീടിന്റെ പുറത്തെ ഭിത്തിയുടെ ഒരുഭാഗം ഒരുക്കി നല്‍കുകയായിരുന്നുവെന്ന് സുഹൈലിന്റെ പിതാവ് കുഞ്ഞ് മുഹമ്മദ് പറഞ്ഞു.മൊബൈല്‍ ഫോണില്‍ സാധാരണയായി കാണുന്ന ഇമോജികളാണ് വരയ്ക്കന്നതിനായി തിരഞ്ഞെടുത്തത്.ചെറിയ സമചതുരത്തില്‍ വിവിധ രീതിയിലുള്ള 38 ഇമോജികളാണ് വരച്ചത്.തുടര്‍ന്ന് ഇത് ഏഷ്യാബുക്ക് ഓഫ് റെക്കാര്‍ഡ്‌സിന്റെയും ഇന്ത്യാ ബുക്ക് ഓഫ് റെക്കാര്‍ഡ്‌സിന്റെയും അധികൃതര്‍ക്ക് അയച്ചു നല്‍കുകയായിരുന്നു.


ചെറു പ്രായത്തില്‍ തന്നെ സ്വന്തമായി ചിത്രങ്ങള്‍ വരച്ചു തുടങ്ങിയ സുഹൈല്‍ രണ്ടാം ക്ലാസ് മുതല്‍ ചിത്രരചന മല്‍സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടാന്‍ തുടങ്ങിയിരുന്നു.നിരവധി ചിത്ര രചന മല്‍സരങ്ങരങ്ങളില്‍ പങ്കെടുത്ത് വിജയം നേടിയ സുഹൈല്‍ സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവലില്‍ ജില്ലാ തലത്തിലും മല്‍സരിച്ചിട്ടുണ്ട്.പെന്‍സില്‍ ഡ്രോയിംഗാണ് പ്രധാനമായും സുഹൈല്‍ ചെയ്യുന്നത്.ഇതിനോടകം തന്നെ നിരവധി മനോഹരമായ ചിത്രങ്ങളും സുഹൈല്‍ പെന്‍സില്‍ ഡ്രോയിംഗില്‍ ചെയ്തിട്ടുണ്ട്.


ഇന്റര്‍ നെറ്റ് വഴിയാണ് ഇന്ത്യാ ബുക്ക് ഓഫ് റെക്കാര്‍ഡ്‌സിനെക്കുറിച്ച് അറിഞ്ഞതെന്ന് മുഹമ്മദ് സുഹൈല്‍ പറഞ്ഞു. തുടര്‍ന്ന് ഇതിനുള്ള നടപടി ക്രമങ്ങള്‍ മനസിലാക്കി ചിത്രം വരച്ച് അയച്ചു നല്‍കുകയായിരുന്നു.ഇന്ത്യാ ബുക്ക് റെക്കാര്‍ഡ്‌സില്‍ ഇടം നേടാനായതില്‍ സന്തോഷമുണ്ടെന്നും പഠനത്തോടൊപ്പം ചിത്രകലയും മുന്നോട്ടു കൊണ്ടുപോകാനാണ് തന്റെ ആഗ്രഹമെന്ന് മുഹമ്മദ് സുഹൈല്‍ പറഞ്ഞു.ഏതെങ്കിലും മികച്ച ചിത്രകലാ അധ്യാപകന്റെ കീഴില്‍ ചിത്രകലയുടെ കൂടുതല്‍ പാഠങ്ങള്‍ അഭ്യസിക്കാനും ആഗ്രഹമുണ്ടെന്നും സുഹൈല്‍ പറഞ്ഞു.സുഹൈലിന് പിന്തുണയുമായി മാതാപിതാക്കളും ഒപ്പമുണ്ട്.

Tags:    

Similar News