പാര്‍ട്ടി ഓഫിസുകളിലെ റെയ്ഡ്; മുഖ്യമന്ത്രി മാനദണ്ഡം വ്യക്തമാക്കണമെന്ന് വി ആര്‍ അനൂപ്

റെയ്ഡ് നടത്താവുന്നതും റെയ്ഡ് നടത്താന്‍ പാടില്ലാത്തതുമായ പാര്‍ട്ടികളുണ്ടോയെന്നും, എന്താണ് അതിന്റെ മാനദണ്ഡമെന്നും വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രി തന്നെയാണ്

Update: 2019-01-28 14:29 GMT

കോഴിക്കോട്: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസ് റെയ്ഡ് ചെയ്ത ഡിസിപി ചൈത്ര തെരേസാ ജോണിനെ വിമര്‍ശിച്ചു നിയമസഭയില്‍ രംഗത്തെത്തിയ മുഖ്യമന്ത്രിയുടെ വാദങ്ങളെ ഖണ്ഡിച്ച് എഐസിസിയുടെ ആര്‍ജിഎസ്സി അക്കാദമിക് ഓറിയന്റേഷന്‍ വിങ് സംസ്ഥാന ഇന്‍ചാര്‍ജും സാമൂഹിക പ്രവര്‍ത്തകനുമായ വി ആര്‍ അനൂപിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പോസ്റ്റിന്റെ പൂര്‍ണ രൂപം: സംസ്ഥാനത്ത് പാര്‍ട്ടി ഓഫിസുകളില്‍ പോലിസ് റെയ്ഡ് നടത്താറില്ലെന്നാണ് ഇന്ന് മുഖ്യമന്ത്രി കേരള നിയമസഭയില്‍ പറഞ്ഞത്. ഒരു കാംപസ് കൊലപാതകത്തെ തുടര്‍ന്ന് സമീപകാലത്ത് എസ്ഡിപിഐ യുടേയും അതുമായി ബന്ധപ്പെട്ട സകല സ്ഥലങ്ങളിലും സംസ്ഥനുത്തുടനീളം റെയ്ഡ് നടന്ന വിവരം നമുക്കറിയാം. അപ്പോള്‍ പിന്നെ റെയ്ഡ് നടത്താവുന്നതും റെയ്ഡ് നടത്താന്‍ പാടില്ലാത്തതുമായ പാര്‍ട്ടികളുണ്ടോയെന്നും, എന്താണ് അതിന്റെ മാനദണ്ഡമെന്നും വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രി തന്നെയാണ്. അടുത്ത കാലത്ത് ആയുധങ്ങള്‍ വിഎച്ച്പി ആസ്ഥാനത്ത് നിന്ന് പിടിച്ചതിന് ശേഷവും, അവരുടെ ഒരു ഓഫിസിലും റെയ്ഡ് നടന്നിട്ടില്ല. അതിന് മുമ്പും സമാന സാഹചര്യങ്ങള്‍ ഉണ്ടായിട്ടും, ഒരൊറ്റ ആര്‍എസ്എസ്-ബിജെപി ഓഫിസിലും റെയ്ഡ് നടന്നിട്ടില്ല. അപ്പോള്‍ പിന്നെ ഒരു കാര്യം ഉറപ്പായി. പിണറായി പറഞ്ഞ റെയ്ഡ് നടത്താന്‍ പാടില്ലാത്ത പാര്‍ട്ടിക്കാരുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടിക്കാരെ കൂടാതെ, ആര്‍എസ്എസ് ബിജെപിക്കാരും ഉണ്ട്.




Tags:    

Similar News