എച്ച് പി യുടെ പുതിയ ഫ്‌ലാഗ്ഷിപ് സ്റ്റോര്‍ കൊച്ചിയില്‍

രാജ്യത്തെ തന്നെ ഏറ്റവും വലിയ 'എച്ച്പി വേള്‍ഡ്' സ്റ്റോര്‍ ചലച്ചിത്ര നടനും ടിവി ഷോ അവതാരകനുമായ രമേഷ് പിഷാരടിയാണ് കടവന്ത്രയില്‍ ഉദ്ഘാടനം ചെയ്തത്

Update: 2021-02-02 16:06 GMT

കൊച്ചി: എച് പി യുടെ ഏറ്റവും പുതിയ ഫ്‌ലാഗ്ഷിപ് സ്റ്റോര്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. രാജ്യത്തെ തന്നെ ഏറ്റവും വലിയ 'എച്ച്പി വേള്‍ഡ്' സ്റ്റോര്‍ ചലച്ചിത്ര നടനും ടിവി ഷോ അവതാരകനുമായ രമേഷ് പിഷാരടിയാണ് കടവന്ത്രയില്‍ ഉദ്ഘാടനം ചെയ്തത്. കൊച്ചി മേയര്‍ എം അനില്‍കുമാര്‍ മുഖ്യാഥിതിയായി. സംസ്ഥാനത്തെ ആദ്യ 'ഗെയിമിംഗ് സോണിന്റെ' ഉദ്ഘാടനം എച്ച്പി സോണല്‍ മാനേജര്‍ വൈ വിനായക് ഷേണായ് നിര്‍വഹിച്ചു.

കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് വാങ്ങുന്നതിനു മുന്‍പ് തന്നെ ഗെയിമിംഗ് ഡിവൈസുകള്‍ അനുഭവിച്ചറിയുവാനുള്ള സുവര്‍ണ്ണ അവസരമാണ് പുതിയ ഗെയിമിംഗ് സോണിലൂടെ എച് പി ഒരുക്കിയിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ലാപ്ടോപ്പുകള്‍, ഡെസ്‌ക്ടോപ്പുകള്‍, മോണിറ്ററുകള്‍, പ്രിന്ററുകള്‍, ആക്സസറികള്‍ തുടങ്ങി എച് പിയുടെ എല്ലാ ഉല്‍പ്പന്നങ്ങളും ഒരു കുടക്കീഴില്‍ പുത്തന്‍ എച് പി വേള്‍ഡിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ഉദ്ഘാടനത്തോടനുബന്ധിച്ചു പരിമിതകാല ഓഫര്‍ ആയി എല്ലാ പര്‍ച്ചേസിനും 10% ക്യാഷ്ബാക്ക് ഉറപ്പു നല്‍കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

കൂടുതല്‍ വിവരങ്ങള്‍ക്കായി + 91 90723 16608/ 90485 26608 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ അല്ലെങ്കില്‍ www.hpworldkadavanthra.com. എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യണമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

Tags:    

Similar News