മലേസ്യയിലേക്കും തായ്ലന്റിലേക്കും 3,399 രൂപയ്ക്ക് പറക്കാം; അവസരമൊരുക്കി എയര്‍ ഏഷ്യ

മെയ് 13 മുതല്‍ 19വരെ ഈ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. മെയ് 13 മുതല്‍ ഒക്ടോബര്‍ 31വരെയുള്ള യാത്രകള്‍ക്ക് ഇത് ഉപയോഗിക്കാം. ഒക്ടോബര്‍ 31വരെ തായ്ലഡ് സര്‍ക്കാര്‍ അറൈവല്‍ വിസകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നീട്ടിയിട്ടുണ്ടെന്നും എയര്‍ ഏഷ്യ അധികൃതര്‍ വ്യക്തമാക്കി

Update: 2019-05-10 12:17 GMT

കൊച്ചി: ലോകത്തെ ചെലവു കുറഞ്ഞ എയര്‍ലൈനുകളിലൊന്നായ എയര്‍ ഏഷ്യ കോലാലംപൂരിലേക്കും ബാങ്കോക്കിലേക്കും കൊച്ചിയില്‍ നിന്നും യാത്ര ചെയ്യുന്നതിനായി ആകര്‍ഷകമായ നിരക്കുകള്‍ പ്രഖ്യാപിച്ചു. ഈ സ്ഥലങ്ങളിലേക്ക് ഇനി യാത്രക്കാര്‍ക്ക് 3,399 രൂപയ്ക്കു പറക്കാം. മെയ് 13 മുതല്‍ 19വരെ ഈ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. മെയ് 13 മുതല്‍ ഒക്ടോബര്‍ 31വരെയുള്ള യാത്രകള്‍ക്ക് ഇത് ഉപയോഗിക്കാം. ഒക്ടോബര്‍ 31വരെ തായ്ലന്റ്് സര്‍ക്കാര്‍ അറൈവല്‍ വിസകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നീട്ടിയിട്ടുണ്ടെന്നും എയര്‍ ഏഷ്യ അധികൃതര്‍ വ്യക്തമാക്കി''ഇപ്പോള്‍ എല്ലാവര്‍ക്കും പറക്കാം'' എന്ന എയര്‍ലൈന്റെ വീക്ഷണമാണ് പുതിയ നിരക്കുകളിലൂടെ സജീവമാകുന്നത്. ഈ ഓഫറിലൂടെ യാത്രക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ ബജറ്റില്‍ ഈ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് പറന്ന് വേനല്‍ ആസ്വദിക്കാം.ആകര്‍ഷകമായ 19 ലക്ഷ്യ സ്ഥാനങ്ങളിലേക്ക് സേവനമുള്ള എയര്‍ ഏഷ്യയ്ക്കു 20 എയര്‍ക്രാഫ്റ്റുകളുണ്ടെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി

Tags: