ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കൂടെ യാത്രചെയ്തിരുന്ന കാവുമന്ദം എച്ച് എസ് ചക്കാലക്കുന്നേല്‍ അനൂപിനെ (19) ഗുരുതര പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
വയനാട്: മാനന്തവാടി പീച്ചങ്കോട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ദ്വാരക ഐടിസി വിദ്യാര്‍ഥിയായ പുല്‍പ്പള്ളി മാരപ്പന്മൂല അധികാരത്ത് അലോയ് ടി ജോസ് (21) ആണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെയാണ് അപകടം. കൂടെ യാത്രചെയ്തിരുന്ന കാവുമന്ദം എച്ച് എസ് ചക്കാലക്കുന്നേല്‍ അനൂപിനെ (19) ഗുരുതര പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.