ബഫര്‍സോണ്‍: വയനാട്ടില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

Update: 2022-06-16 01:12 GMT

പ്രതീകാത്മക ചിത്രം

കല്‍പറ്റ: സുപ്രിംകോടതിയുടെ ബഫര്‍ സോണ്‍ ഉത്തരവില്‍ പ്രതിഷേധിച്ച് വയനാട് ജില്ലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബഫര്‍ സോണ്‍ പരിധിയില്‍ നിന്ന് ജനവാസ മേഖലകളെ പൂര്‍ണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍ ആവശ്യം. ബഫര്‍സോണിനെതിരേ കോഴിക്കോട് ജില്ലയുടെ മലയോര മേഖലയില്‍ കഴിഞ്ഞ ദിവസം ഹര്‍ത്താല്‍ ആചരിച്ചിരുന്നു.

Tags:    

Similar News