തൃശൂരില്‍ യുവാവിനെ വീട്ടില്‍കയറി കുത്തിക്കൊന്നു

Update: 2022-03-04 03:33 GMT

തൃശൂര്‍: കേച്ചേരിയില്‍ യുവാവിനെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു. കേച്ചേരി കറുപ്പം വീട്ടില്‍ അബൂബക്കറിന്റെ മകന്‍ ഫിറോസാ (40) ണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയായിരുന്നു് സംഭവം. രണ്ടംഗസംഘം വീട്ടില്‍നിന്നും വിളിച്ചിറക്കി വീടിന്റെ മുന്‍വശത്ത് വച്ച് വയറില്‍ കുത്തുകയായിരുന്നുവെന്നാണ് സാക്ഷികള്‍ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ഫിറോസിനെ ഉടനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മല്‍സ്യം, ഇറച്ചി വില്‍പ്പന നടത്തുന്നയാളാണ് ഫിറോസ്.

Tags:    

Similar News