രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Update: 2019-02-07 04:57 GMT

തിരുവനന്തപുരം:  പേട്ടയ്ക്ക് സമീപം പാല്‍ക്കുളങ്ങരയില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പാല്‍ക്കുളങ്ങര ബസ്തി കാര്യവാഹക് ഷാജി(32), കുക്കു എന്നുവിളിക്കുന്ന ശ്യാം(30) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്നു പുലര്‍ച്ചെ ഒരുമണിയോടെ കവറടി ജങ്ഷനില്‍ വച്ചാണ് ആക്രമണം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് ആര്‍എസ്എസ് ആരോപിക്കുന്നു.

പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്യാമിന്റെ പരിക്ക് ഗുരുതരമാണ്. ശ്യാമിനെ സര്‍ജിക്കല്‍ ഐസിയുവിലും ഷാജിയെ 15ാം വാര്‍ഡിലും പ്രവേശിപ്പിച്ചു. ശ്യാമിന് വയറിലും പുറം ഭാഗത്തും പരിക്കുണ്ട്. ഷാജിക്ക് തോളിലും വയറിലുമാണ് സാരമായ പരിക്കുള്ളത്. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags: