അമ്പൂരിയില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Update: 2019-02-21 10:23 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കര അമ്പൂരി ചാക്കപ്പാറയില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഗുരുതരമായ പരുക്കേറ്റ യൂനിറ്റ് പ്രസിഡന്റ് അഖില്‍, മണ്ഡലം വൈസ് പ്രസിഡന്റ് സുമത രാജ്, മണ്ഡലം സെക്രട്ടറി അനീഷ്, വിജീഷ് എന്നിവര്‍ വെള്ളറട സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്ന് ഉച്ചയോടെ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് കോണ്‍ഗ്രസുകാര്‍ ആരോപിച്ചു. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags: