പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

തിരുമല സ്വദേശിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൂജപ്പുര പോലിസാണ് അറസ്റ്റ് ചെയ്തത്.

Update: 2019-04-28 10:16 GMT

തിരുവനന്തപുരം: പതിനഞ്ച് വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. നെയ്യാറ്റിൻകര മര്യാപുരം ചെങ്കൽ തേവിളാകം മാർത്തോമ്മാ പള്ളിക്ക് സമീപം താമസിക്കുന്ന ഷിജു(26)വാണ് പിടിയിലായത്.

തിരുമല സ്വദേശിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൂജപ്പുര പോലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സിഐ രാജേന്ദ്രൻ പിള്ള, എഎസ്ഐ ബൈജു, സീനിയർ സിവിൽ പോലിസ് ഓഫീസർമാരായ സെയ്യദലി, പ്രകാശ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. 

Tags:    

Similar News