കള്ളനോട്ട് കേസ്:പിടിയിലായവര്‍ക്ക് എസ്ഡിപിഐയുമായി ബന്ധമില്ല

പിടിയിലായവരെല്ലാം കാലങ്ങളായി ഡിവൈഎഫ്‌ഐയുടെ പ്രാദേശിക പ്രവര്‍ത്തകരാണ്. ഈ വസ്തുത മറച്ചുവച്ചാണ് ചില കേന്ദ്രങ്ങള്‍ നുണക്കഥ പ്രചരിപ്പിച്ച് എസ്ഡിപിഐയുടെ തലയില്‍ കെട്ടിവയ്ക്കുന്നതെന്നും നേതാക്കള്‍ അറിയിച്ചു

Update: 2019-03-04 07:05 GMT

തിരുവനന്തപുരം: കള്ളനോട്ട് കേസില്‍ കഴിഞ്ഞദിവസം നെയ്യാര്‍ഡാം പോലിസ് പിടികൂടിയ നാലുപേര്‍ക്ക് എസ്ഡിപിഐയുമായി യാതൊരു ബന്ധവുമില്ലെന്ന് ജില്ലാക്കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പിടിയിലായവരെല്ലാം കാലങ്ങളായി ഡിവൈഎഫ്‌ഐയുടെ പ്രാദേശിക പ്രവര്‍ത്തകരാണ്. ഈ വസ്തുത മറച്ചുവച്ചാണ് ചില കേന്ദ്രങ്ങള്‍ നുണക്കഥ പ്രചരിപ്പിച്ച് എസ്ഡിപിഐയുടെ തലയില്‍ കെട്ടിവയ്ക്കുന്നത്. കാട്ടാക്കടയിലും പരിസരപ്രദേശങ്ങളിലും നടന്നുവരുന്ന ഇത്തരം സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളെ എസ്ഡിപിഐയുടെ മുകളില്‍ കെട്ടിവയ്ക്കാനായി കഴിഞ്ഞ കുറേക്കാലങ്ങളായി സിപിഎം ശ്രമിച്ചുവരികയാണ്.

മേഖലയില്‍ എസ്ഡിപിഐയുടെ വളര്‍ച്ചയെ തുടര്‍ന്നുണ്ടായ വിഭ്രാന്തിയാണ് സിപിഎമ്മിനെ ഇത്തരത്തിലേക്ക് നയിക്കുന്നത്. സംഭവത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്തി നുണപ്രചാരണം നടത്തിയവര്‍ക്കെതിരേ എസ്പിക്കും ഡിെൈവെഎസ്പിക്കും പരാതി നല്‍കുമെന്നും തെറ്റായ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും ജില്ലാക്കമ്മിറ്റി അറിയിച്ചു. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് എസ്ഡിപിഐയുടെ മുന്നേറ്റത്തെ തളര്‍ത്താന്‍ സിപിഎമ്മും അവരുടെ പ്രസിദ്ധീകരണങ്ങളും ശ്രമിക്കുന്നത് പൊതുജനം തള്ളിക്കളയുക തന്നെ ചെയ്യുമെന്നും നേതാക്കള്‍ അറിയിച്ചു.

Tags:    

Similar News