ഭിന്നിപ്പിക്കലാണ് ആർഎസ്എസ്, ചേർത്തുനിർത്തലാണ് ഇന്ത്യ; കാംപസ് ഫ്രണ്ട് കാംപയിന് തുടക്കമായി

കാംപയിന്റെ ഭാഗമായ ജസ്റ്റിസ് വാളിന്റെ തിരുവനന്തപുരം സൗത്ത് ജില്ലാതല ഉദ്ഘാടനം നെടുമങ്ങാട് ഗവ.കോളജിൽ നടന്നു.

Update: 2020-01-10 15:01 GMT

തിരുവനന്തപുരം: കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി നടത്തുന്ന "ഭിന്നിപ്പിക്കലാണ് ആർഎസ്എസ്, ചേർത്തുനിർത്തലാണ് ഇന്ത്യ" കാംപയിന്റെ ഭാഗമായി ജസ്റ്റിസ് വാളിന്റെ തിരുവനന്തപുരം സൗത്ത് ജില്ലാതല ഉദ്ഘാടനം നെടുമങ്ങാട് ഗവ.കോളജിൽ നടന്നു.


തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് അംജദ് കണിയാപുരം ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഉമർ മുഹ്താർ, ജില്ലാ ട്രഷറർ നൗഫൽ, യൂണിറ്റ് ഭാരവാഹികളായ ജഹ്ഫർ, അസ്ഹർ, ആസിഫ്, ഷാഹിന എന്നിവർ പങ്കെടുത്തു.


രാജ്യത്തെ പൗരൻമാരെ മതത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുന്ന എൻആർസിക്കെതിരേയും പൗരത്വ ഭേദഗതി നിയമത്തിനെതിരേയും  വിദ്യാർത്ഥികളുടെ ഭാഗത്തു നിന്നും വ്യാപക പ്രതിഷേധമാണ് ഉയർന്നത്. 

Tags: