ഓട്ടിസം ബാധിച്ച പെണ്‍കുട്ടിക്ക് പീഡനം: പ്രതി അറസ്റ്റില്‍

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാക്കാത്തതിനാല്‍ പോക്സോ ചുമത്തി പോലിസ് കേസെടുത്തു.

Update: 2019-05-05 07:23 GMT

തിരുവനന്തപുരം: ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പോത്തന്‍കോട് പോലിസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പോത്തന്‍കോട്ട് സ്വദേശി ഷാജഹാനെയാണ് പിടികൂടിയത്.

രാത്രി കുളിമുറിയില്‍ കുളിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടിയെ അയല്‍വാസിയായ ഷാജഹാന്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാക്കാത്തതിനാല്‍ പോക്സോ ചുമത്തിയാണ് പോലിസ് കേസെടുത്തിരിക്കുന്നത്.

Tags:    

Similar News