ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രിക മരിച്ചു

Update: 2019-02-21 06:56 GMT

അടൂര്‍: അടൂരില്‍ നഗരത്തില്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രിക അതിദാരുണമായി മരിച്ചു. മരുതിമൂട് പള്ളിയിലേക്ക് പോവുമ്പോള്‍ മറിയ ആശുപത്രിക്ക് സമീപമാണ് അപകടം. റോഡിലെ കുഴികളില്‍ അകപ്പെട്ട് നിയന്ത്രണം വിട്ട് ബൈക്കില്‍ നിന്നും തെറിച്ചുവീണ സ്ത്രീയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്.




Tags: