പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ നൂറിലധികം പേര്‍ മഞ്ഞപ്പിത്ത ചികില്‍സ തേടി

കീഴാറ്റൂര്‍, താഴേക്കോട്, കരിങ്കല്ലത്താണി, പെരിന്തല്‍മണ്ണ പരിസരം എന്നിവിടങ്ങളില്‍നിന്നുമാണ് കൂടുതല്‍ പേരും മഞ്ഞപിത്തത്തിനായി ചികില്‍സ തേടിയിരിക്കുന്നത്.

Update: 2019-08-28 07:58 GMT

പെരിന്തല്‍മണ്ണ: പ്രളയശേഷം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ 'മഞ്ഞപിത്തത്തെ തുടര്‍ന്ന് ചികില്‍സ തേടിയത് നൂറിലധികം പേര്‍. ശുദ്ധജലസ്രോതസ്സുകളില്‍ മലിനജലം കലര്‍ന്നാണ് പകര്‍ച്ചവ്യാധി പടരുന്നതെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. കീഴാറ്റൂര്‍, താഴേക്കോട്, കരിങ്കല്ലത്താണി, പെരിന്തല്‍മണ്ണ പരിസരം എന്നിവിടങ്ങളില്‍നിന്നുമാണ് കൂടുതല്‍ പേരും മഞ്ഞപിത്തത്തിനായി ചികില്‍സ തേടിയിരിക്കുന്നത്.

ഈ ഭാഗങ്ങളില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്ന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി ചീഫ് ഫിസിഷ്യന്‍ ഡോ. ഷാജി അബ്ദുല്‍ ഖഫൂര്‍ പറഞ്ഞു. പനി, ശരീരവേദന, ക്ഷീണം, മൂത്രത്തില്‍ നിറവ്യത്യാസം, ഛര്‍ദി എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണമുള്ളവര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പരിശോധന തേടണമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. വ്യക്തിശുചിത്വം പാലിക്കാനും ശുദ്ധജലത്തില്‍ മലിനജലം കലരുന്നത് ഒഴിവാക്കാനും തിളപ്പിച്ചാറിയ വെള്ളം കുടിക്കാനും തുറന്നുവച്ച ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. 

Tags:    

Similar News