സൗദി ജിസാനില്‍ വാഹനമിടിച്ച് കാര്യവട്ടം സ്വദേശി മരിച്ചു

വെട്ടത്തൂര്‍ പഞ്ചായത്ത് കാര്യവട്ടം ബാലവാടി റോഡിലെ കാവത്തുംപീടികയിലെ നസീര്‍ ഹുസയ്ന്‍(47) ആണ് മരിച്ചത്

Update: 2020-03-23 11:53 GMT

പെരിന്തല്‍മണ്ണ: സൗദി അറേബ്യയിലെ ജിസാനില്‍ വാഹനമിടിച്ച് കാര്യവട്ടം സ്വദേശി മരിച്ചു. വെട്ടത്തൂര്‍ പഞ്ചായത്ത് കാര്യവട്ടം ബാലവാടി റോഡിലെ കാവത്തുംപീടികയിലെ നസീര്‍ ഹുസയ്ന്‍(47) ആണ് മരിച്ചത്. പെരിന്തല്‍മണ്ണ പട്ടാമ്പി റോഡിലെ ടെയ്‌ലര്‍ പരേതനായ കെ പി മുഹമ്മദിന്റെ മകനാണ്. പരേതയായ കദീജയാണ് മാതാവ്. ഭാര്യ: ഇറയത്ത് ശഹര്‍ബാന്‍ എന്ന മിനി(കാപ്പ്). മക്കള്‍: നിഷാന(ബിഡിഎസ് വിദ്യാര്‍ഥിനി,കെഎംസിടി മുക്കം), നിഷാം(പ്ലസ് വണ്‍ വിദ്യാര്‍ഥി), ഷബാന(നാലാം ക്ലാസ് വിദ്യാര്‍ഥിനി).

    കൊവിഡ് 19 ന്റെ പാശ്ചാത്തലത്തില്‍ വിമാനത്താവളങ്ങള്‍ അടച്ചതിനാല്‍ മൃതദേഹം നാട്ടില്‍ കൊണ്ടു വരില്ല. നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അവിടെ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


Tags:    

Similar News