വാഹന പ്രചാരണ ജാഥ കയ്യേറാന്‍ ശ്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണം: എസ്ഡിപിഐ

വെള്ളിയാഴ്ച പയ്യോളി കോട്ടക്കലില്‍ നിന്ന് ആരംഭിച്ച വാഹന പ്രചാരണ ജാഥ രണ്ടാം ദിവസമായ ശനിയാഴ്ച വൈകീട്ട് അഞ്ചിന് കൊയിലാണ്ടി ഹാര്‍ബര്‍ പരിസരത്ത് എത്തി പ്രസംഗം തുടങ്ങിയതോടെയാണ് നൂറോളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജാഥ തടസ്സപ്പെടുത്താന്‍ ശ്രമിച്ചത്.

Update: 2022-01-29 17:42 GMT
കൊയിലാണ്ടി: എസ്ഡിപിഐ വാഹന പ്രചാരണ ജാഥ കയ്യേറാന്‍ ശ്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച പയ്യോളി കോട്ടക്കലില്‍ നിന്ന് ആരംഭിച്ച വാഹന പ്രചാരണ ജാഥ രണ്ടാം ദിവസമായ ശനിയാഴ്ച വൈകീട്ട് അഞ്ചിന് കൊയിലാണ്ടി ഹാര്‍ബര്‍ പരിസരത്ത് എത്തി പ്രസംഗം തുടങ്ങിയതോടെയാണ് നൂറോളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജാഥ തടസ്സപ്പെടുത്താന്‍ ശ്രമിച്ചത്. പോലിസ് ഇടപെട്ടതിനാലാണ് വന്‍ സംഘര്‍ഷം ഒഴിവായത്.ജനാധിപത്യ രീതിയില്‍ നടത്തിയ ജാഥ കയ്യേറി നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ച മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നടപടി ആവശ്യപ്പെട്ട് പാര്‍ട്ടി കൊയിലാണ്ടി പോലിസില്‍ പരാതി നല്‍കി. പ്രസിഡണ്ട് റിയാസ് പയ്യോളി, സെക്രട്ടറി സാദിഖ് കല്ലടക്കണ്ടി, മുസ്തഫ കവലാട്, ഹര്‍ഷല്‍ ചിറ്റാരി,ജലീല്‍ പയ്യോളി തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

Similar News