കര്‍ഷക സമരം; എസ് ഡിപിഐ ഏകദിന ഉപവാസം നാളെ

Update: 2020-12-23 13:49 GMT

കാസര്‍കോട്: കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക മേഖല കുത്തകകള്‍ക്ക് അടിയറ വച്ചതിനെതിരേ പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംസ്ഥാനത്ത് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കേന്ദ്ര ഓഫിസുകള്‍ക്ക് മുന്നില്‍ നടത്തുന്ന ഉപവാസത്തിന്റെ ഭാഗമായി വിദ്യാനഗര്‍ ഇന്‍കം ടാക്‌സ് ഓഫിസിന് മുന്നില്‍ എസ്ഡിപിഐ കാസര്‍കോഡ് ജില്ലാ കമ്മിറ്റി ഏകദിന ഉപവാസം നടത്തും. വിദ്യാനഗര്‍ സിവില്‍ സ്‌റ്റേഷന്‍ ജങ്ഷനില്‍ നാളെ രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെയാണ് ഉപവാസം. ഏകദിന ഉപവാസം ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം ഉല്‍ഘാടനം ചെയ്യും.

Farmers' strike; SDPI one day fast tomorrow

Tags:    

Similar News