കെടുകാര്യസ്ഥത: കൊച്ചിന്‍ കോര്‍പറേഷന്‍ മേയര്‍ രാജിവക്കണമെന്ന് എസ്ഡിപിഐ

ജനങ്ങള്‍ക്ക് ഭാരമായി മാറിയ ഭരണസമിതിക്കെതിരെ കോര്‍പറേഷന് മുന്നില്‍ ജനകീയ സമരമുഖം തുറക്കാനും പാര്‍ട്ടി തീരുമാനിച്ചു.കനാലുകളും തോടുകളും കായലും നികത്തുന്നവര്‍ക്ക് പല സ്ഥലത്തും കോര്‍പറേഷന്‍ അധികൃതര്‍ കൂട്ട് നില്‍ക്കുകയാണ്. അനധികൃത നിര്‍മ്മാണങ്ങളാണ് കഴിഞ്ഞ ദിവസത്തെ വലിയ തോതിലുള്ള വെള്ളക്കെട്ടിന് കാരണമായതെന്നും യോഗം വിലയിരുത്തി.ഹൈക്കോടതിയുടെ നിരന്തര വിമര്‍ശനം ഏറ്റുവാങ്ങിയിട്ടും നാണമില്ലാതെ ഭരണത്തില്‍ തുടരാനാണ് തീരുമാനമെങ്കില്‍ കോര്‍പറേഷനെ പിരിച്ച് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം

Update: 2019-10-24 10:54 GMT

കൊച്ചി: കെടുകാര്യസ്ഥതയും അഴിമതിയും മൂലം ജന വിരുദ്ധമായി മാറിയ കൊച്ചിന്‍ കോര്‍പറേഷന്‍ മേയറും ഭരണ സമിതിയും രാജിവക്കണമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് ഭാരമായി മാറിയ ഭരണസമിതിക്കെതിരെ കോര്‍പറേഷന് മുന്നില്‍ ജനകീയ സമരമുഖം തുറക്കാനും പാര്‍ട്ടി തീരുമാനിച്ചു.കനാലുകളും തോടുകളും കായലും നികത്തുന്നവര്‍ക്ക് പല സ്ഥലത്തും കോര്‍പറേഷന്‍ അധികൃതര്‍ കൂട്ട്നില്‍ക്കുകയാണ്. അനധികൃത നിര്‍മ്മാണങ്ങളാണ് കഴിഞ്ഞ ദിവസത്തെ വലിയ തോതിലുള്ള വെള്ളക്കെട്ടിന് കാരണമായതെന്നും യോഗം വിലയിരുത്തി.കോര്‍പറേഷന്‍ പരിധിയിലെ അനധികൃത നിര്‍മ്മാണം കണ്ടെത്താന്‍ അന്വേഷണം നടത്തണം.

മരടിലുള്ളതിനേക്കാള്‍ എത്രയോ ഇരട്ടി നിര്‍മ്മാണങ്ങള്‍ കൊച്ചിയിലുണ്ട്. തീരദേശ നിയമം ലംഘിച്ച മുഴുവന്‍ നിര്‍മ്മാണവും പൊളിച്ച് നീക്കണം.കഴിഞ്ഞ ദിവസമുണ്ടായ വെള്ളക്കെട്ട് മാറ്റാന്‍ സര്‍ക്കാര്‍ സഹായം നല്‍കാമെന്നറിയിച്ചിട്ടും കോര്‍പറേഷന്‍ അനങ്ങിയില്ല. ഇതേ തുടര്‍ന്നാണ് കലക്ടര്‍ക്ക് ഇടപെടേണ്ടി വന്നത്. സ്‌കൂള്‍ കുട്ടികളുടെ നിലവാരം പോലും ഇപ്പോഴത്തെ കോര്‍പറേഷന്‍ ഭരണ സമിതിക്കില്ല. ജില്ലാ ഭരണകൂടം അവസരോചിതമായി നടത്തിയ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണ്.ഹൈക്കോടതിയുടെ നിരന്തര വിമര്‍ശനം ഏറ്റുവാങ്ങിയിട്ടും നാണമില്ലാതെ ഭരണത്തില്‍ തുടരാനാണ് തീരുമാനമെങ്കില്‍ കോര്‍പറേഷനെ പിരിച്ച് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍, അജ്മല്‍ കെ മുജീബ്, സുധീര്‍ ഏലൂക്കര, ബാബു വേങ്ങൂര്‍, ലത്തീഫ് കോമ്പാറ പങ്കെടുത്തു. 

Tags:    

Similar News