മഴക്കാല മുന്നൊരുക്കം: നടപടികള്‍ ഊര്‍ജ്ജിതമാക്കി ജില്ലാ ഭരണകൂടം

താലൂക്കുകളുടെ ചുമതല ഡെപ്യൂട്ടി കിക്ടര്‍മാരെ ഏല്‍പ്പിച്ചു. കുളങ്ങള്‍, തോടുകള്‍, കിണറുകള്‍, മറ്റു ജലാശയങ്ങള്‍ എന്നിവ ശുദ്ധമാക്കുന്നതിനും ജലസംഭരണം ഉറപ്പുവരുത്തുന്നതിനും ദാരിദ്യ ലഘൂകരണം, മൈനര്‍ ഇറിഗേഷന്‍, ഹരിത കേരളം , ശുചിത്വമിഷന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവയെ ചുമതലപ്പെടുത്തി

Update: 2019-05-28 03:11 GMT

കൊച്ചി: മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ ഭരണകൂടം നടപടികളാരംഭിച്ചു. താലൂക്കുകളുടെ ചുമതല ഡെപ്യൂട്ടി കnക്ടര്‍മാരെ ഏല്‍പ്പിച്ചു. കുളങ്ങള്‍, തോടുകള്‍, കിണറുകള്‍, മറ്റു ജലാശയങ്ങള്‍ എന്നിവ ശുദ്ധമാക്കുന്നതിനും ജലസംഭരണം ഉറപ്പുവരുത്തുന്നതിനും ദാരിദ്യ ലഘൂകരണം, മൈനര്‍ ഇറിഗേഷന്‍, ഹരിത കേരളം , ശുചിത്വമിഷന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവയെ ചുമതലപ്പെടുത്തി . മഴവെള്ള സംഭരണം, ജലസംരക്ഷണ സന്ദേശം എന്നിവ ജലവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ നടത്തണം. അടിയന്തരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രത്തിലെ സൗകര്യങ്ങളുടെ ക്രമീകരണം, അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചുനീക്കല്‍, തീരശോഷണ ലഘൂകരണം , മടവീഴ്ച മൂലമുള്ള കൃഷി നാശം , കടല്‍യാനങ്ങളുടെ ലഭ്യത, പുഴക്കടവ്, ബീച്ച്, കയം എന്നിവിടങ്ങളില്‍ അപകടസൂചന ബോര്‍ഡ് സ്ഥാപിക്കല്‍, പാറമടകളിലെ കുളങ്ങളുടെ സംരക്ഷണം, സ്‌കൂള്‍ കെട്ടിടങ്ങളുടെയും ആശുപത്രികളുടെയും സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. തോടുകളുടെ ശുചീകരണം അതത് ഗ്രാമപഞ്ചായത്തുകള്‍ നിര്‍vഹിക്കാന്‍ നിര്‍ദ്ദേശിച്ചു. ഹോര്‍ഡിങ്ങുകളുടെ സുരക്ഷിതത്വം പരിശോധിക്കാനും നിര്‍ദ്ദേശിച്ചു. അസി. കലക്ടര്‍ എം എസ് മാധവിക്കുട്ടി, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

Tags:    

Similar News