അങ്കമാലിയില്‍ വില്‍പനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി

അങ്കമാലി മാര്‍ക്കറ്റ് റോഡിലെ കടയുടെ പരിസരത്തു നിന്നാണ് പുകയില ശേഖരം പോലിസ് കണ്ടെടുത്തത്. സംഭവത്തില്‍ കടയുടമയെ പോലിസ് കസ്റ്റഡിയില്‍ എടുത്തു.ഒരു ലക്ഷത്തിലേറെ രൂപ വിലവരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ആണ് ഇവിടെ നിന്നും കണ്ടെടുത്തത്

Update: 2019-09-17 11:12 GMT

കൊച്ചി: അങ്കമാലിയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരം അങ്കമാലി പോലീസ് പിടികൂടി.മൂന്ന് ചാക്കുകളിലായി സൂക്ഷിച്ച പതിനായിരം പാക്കറ്റ് ഹാന്‍സ് ആണ് പോലിസ് പിടികൂടിയത്.അങ്കമാലി മാര്‍ക്കറ്റ് റോഡിലെ കടയുടെ പരിസരത്തു നിന്നാണ് പുകയില ശേഖരം പോലീസ് കണ്ടെടുത്തത്. സംഭവത്തില്‍ കടയുടമയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.ഒരു ലക്ഷത്തിലേറെ രൂപ വിലവരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ആണ് ഇവിടെ നിന്നും കണ്ടെടുത്തത്.അങ്കമാലി സിഐമുഹമ്മദ് റിയാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പോലിസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു.

രാത്രി വൈകിയും പുലര്‍ച്ചെയും സംശയാസ്പദമായ രീതിയില്‍ കടയുടെ പരിസരത്ത് കണ്ടതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കടയുടെ പരിസരത്ത് ഒളിപ്പിച്ച നിലയില്‍ പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്.അങ്കമാലി എക്‌സൈസ് അങ്കമാലി പോലിസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഇയാള്‍ക്കെതിരെ സമാനമായ കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് പോലിസ് അറിയിച്ചു.അങ്കമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ എസ്‌ഐ ജി അരുണ്‍ ,സിപി ഒ മാരായ റോണി അഗസ്റ്റിന്‍ , ജിസ്‌മോന്‍, ബെന്നി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.വിദ്യാര്‍ഥികളില്‍ ഉള്‍പ്പെടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള പരിശോധന കര്‍ശനമാക്കാന്‍ ആണ് പോലിസിന്റെ തീരുമാനം. 

Tags:    

Similar News