എറണാകുളത്ത് ഹോം നേഴ്‌സ് വീട്ടുടമയെ കുത്തിക്കൊലപ്പെടുത്തി

പാലാരിവട്ടം പല്ലിശേരി വീട്ടില്‍ തോബിയാസ്(34) നെയാണ് ഇദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് കുത്തികൊലപ്പെടുത്തിയത്.

Update: 2019-01-08 05:45 GMT

കൊച്ചി: എറണാകുളത്ത് പുരുഷ ഹോം നേഴ്‌സ് വീട്ടുടമയെ കുത്തിക്കൊലപ്പെടുത്തി. പാലാരിവട്ടം പല്ലിശേരി വീട്ടില്‍ തോബിയാസ്(34) നെയാണ് ഇദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് കുത്തികൊലപ്പെടുത്തിയത്. സഭവത്തില്‍ ഇവരുടെ വിട്ടിലെ ഹോം നേഴ്‌സായ ലോറന്‍സ്(52) നെ പോലീസ് അറസ്റ്റു ചെയ്തു.

ഇന്നലെ രാത്രി 9.45 ഓടെയാണ് സംഭവം. ലോറന്‍സും തോബിയാസും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ലോറന്‍സ് തോബിയാസിനെ കുത്തുകയുമായിരുന്നുവെന്ന് പാലാരിവട്ടം പോലീസ് പറഞ്ഞു. ഗരുതരമായി പരിക്കേറ്റ തോബിയാസിനെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നു പുലര്‍ച്ചെ 12.35 ഓടെ മരിച്ചുവെന്ന് പോലീസ് പറഞ്ഞു. തോബിയാസ് ലഹരിക്കടിമായിരുന്നുവെന്നാണ് പ്രാഥമി അന്വേഷണത്തില്‍ നിന്നും വ്യക്തമായതെന്ന് പാലാരിവട്ടം പോലീസ് പറഞ്ഞു.

Tags:    

Similar News