കൊവിഡ് കാലത്ത് ചക്ക മുറിച്ച് പിറന്നാളാഘോഷം

എന്‍ സി പി നേതാവും പൊതുപ്രവര്‍ത്തകനുമായ പ്രദീപ് പാറപ്പുറത്തിന്റെ ജന്മദിനമാണ് വ്യത്യസ്തമായി ആഘോഷിച്ചത്

Update: 2020-04-24 15:24 GMT

കൊച്ചി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ പിറന്നാള്‍ വന്നാല്‍ എന്ത് ചെയ്യും. പിറന്നാള്‍ ആയത് കൊണ്ട് ആഘോഷിക്കാതിരിക്കാനും മനസ് വരുന്നില്ല. അത്തരമൊരു പിറന്നാള്‍ ആഘോഷം കൊച്ചിയില്‍ നടന്നു. എന്‍ സി പി നേതാവും പൊതുപ്രവര്‍ത്തകനുമായ പ്രദീപ് പാറപ്പുറത്തിന്റെ ജന്മദിനമാണ് വ്യത്യസ്തമായി ആഘോഷിച്ചത്.പതിവ്പോലെ പിറന്നാള്‍ ആഘോഷിക്കാന്‍ ഇത്തവണയും പ്രദീപ് പാറപ്പുറം എത്തിയത് പ്രഫ. എം കെ സാനു രക്ഷാധികാരിയായ നഗരത്തിലെ അന്നദാന കേന്ദ്രമായ ഫൗണ്ടേഷന്‍ ഫോര്‍ അന്നം ചാരിറ്റീസ് (ഫേസ്)ല്‍ ആയിരുന്നു.

ഫേസില്‍ പാവപ്പെട്ട ആളുകള്‍ക്ക് ഭക്ഷണം കൊടുത്താണ് എല്ലാ വര്‍ഷവും പ്രദീപ് പിറന്നാള്‍ ആഘോഷിക്കുന്നത്. ഇത്തവണ തറവാടായ കാഞ്ഞൂര്‍ പാറപ്പുറത്തെ പറമ്പില്‍ വിളഞ്ഞ ചക്കയുമായാണ് ഇത്തവണ പ്രദീപ് പാറപ്പുറം പിറന്നാള്‍ ആഘോഷിക്കാന്‍ ഫേസില്‍ എത്തിയത്. ഒടുവില്‍ കേക്കിന് പകരം ചക്ക മുറിച്ച് കൊണ്ട് പിറന്നാള്‍ ചുരുക്കി. പ്രകൃതി ജീവനത്തിന്റെ സന്ദേശം കൂടി നല്‍കാനാണ് ഇത്തവണ ചക്ക തിരഞ്ഞെടുത്തതെന്ന് പ്രദീപ് പാറപ്പുറം പറഞ്ഞു .ഫെയ്‌സില്‍ നടന്ന ചടങ്ങില്‍ ഫെയ്‌സ് പ്രസിഡന്റ് ടി ആര്‍ ദേവന്‍, കെ എ സാംസണ്‍, ദിലീപ് ഫ്രാന്‍സിസ് പങ്കെടുത്തു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫേസ് നല്‍കി വരുന്ന ഭക്ഷണപ്പൊതിയില്‍ ഇന്ന് ചക്ക കൊണ്ടുള്ള വിഭവങ്ങള്‍ കൂടി ഉള്‍പ്പെടുത്തുകയും ചെയ്തു

Tags:    

Similar News