നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരില്‍നിന്ന് 4.24 കിലോ സ്വര്‍ണം പിടികൂടി

Update: 2021-11-21 14:44 GMT

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശത്തുനിന്നെത്തിയ രണ്ട് യാത്രക്കാരില്‍നിന്നുമായി 4.24 കിലോ സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍നിന്നെത്തിയ എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാരായ മണിവാസന്‍, ബഹറുദ്ദീന്‍ ഹുസൈന്‍ എന്നിവരുടെ പക്കല്‍നിന്നുമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് വിഭാഗം 2.13 കോടി രൂപ വിലവരുന്ന സ്വര്‍ണക്കട്ടികള്‍ പിടികൂടിയത്. ജീന്‍സിനുള്ളില്‍ പ്രത്യേകം തയ്യറാക്കിയ പോക്കറ്റിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണക്കട്ടികള്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ചത്.

Tags:    

Similar News