ആലപ്പുഴയില്‍ രോഗിയുമായി പോയ ആംബുലന്‍സും കാറും കൂട്ടിയിടിച്ചു

Update: 2022-01-02 03:48 GMT

ആലപ്പുഴ: മണ്ണഞ്ചേരിയില്‍ രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ചു. രോഗിയും മറ്റ് യാത്രക്കാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി ദേശീയപാതയില്‍ കലവൂര്‍ തെക്ക് റേഡിയോ നിലയത്തിന് സമീപമായിരുന്നു അപകടം.

ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍നിന്ന് രോഗിയുമായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് പോവുമ്പോഴായിരുന്നു അപകടം. ഉടന്‍ മറ്റൊരു ആംബുലന്‍സില്‍ രോഗിയെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

Tags: