പുല്‍പ്പള്ളിയില്‍ യുവാവ് വെടിയേറ്റു മരിച്ചു
പുല്‍പ്പള്ളി സ്വദേശി നിധിന് പത്മനാഭനാണ് മരിച്ചത്
കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയിലെ കാപ്പി സൈറ്റില്‍ യുവാവ് വെടിയേറ്റുമരിച്ചു. പുല്‍പ്പള്ളി അമരക്കുനി സ്വദേശി നിധിന് പത്മനാഭനാ (32) ണ് മരിച്ചത്. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണു സംഭവം. പോലിസ് സ്ഥലെത്തി അന്വേഷണം തുടങ്ങി. വെടിയുതിര്‍ത്ത അയല്‍വാസി ചാര്‍ളിയെ കണ്ടെത്താന്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. വെള്ളിയാഴ്ച രാത്രി 11 മണിയോടെ കന്നാരം പുഴ ഗ്യാസ് ഗോഡൗണിന് സമീപമായിരുന്നു സംഭവം.
നിതിന്റെ നെഞ്ചിന്റെ ഇടതുഭാഗത്താണ് വെടിയേറ്റത്. വാക്കുതര്‍ക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലിസിന് ലഭിക്കുന്ന സൂചന. കര്‍ണാടക വനാതിര്ത്തിപ്രദേശമായതിനാല് പ്രതി വനത്തിലേക്ക് കടന്നെന്നാണ് പോലിസ് കരുതുന്നത്. രാത്രി തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. രാവിലെ വീണ്ടും തിരച്ചില്‍ നടത്തുന്നുണ്ട്. മൂന്നുപേരും സുഹൃത്തുക്കളായിരുന്നു.