എന്‍പിആര്‍ മെയ് മുതല്‍ ആരംഭിക്കുമെന്ന് ത്രിപുര -വിവര ശേഖരണം മൊബൈല്‍ ആപ്പ് വഴി

എന്‍പിആറിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും വീടുകള്‍ കേന്ദ്രീകരിച്ചുള്ള കണക്കെടുപ്പ് മെയ് 16ന് തുടങ്ങുമെന്നും ചക്രബര്‍ത്തി വ്യക്തമാക്കി. ജൂണ്‍ 29ന് മുന്‍പ് നടപടികള്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Update: 2020-02-15 05:42 GMT

അഗര്‍ത്തല: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍(എന്‍പിആര്‍) നടപടികളുടെ ഭാഗമായി വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങി ത്രിപുര സര്‍ക്കാര്‍. മെയ് മാസം മുതല്‍ ആരംഭിക്കുമെന്നും സര്‍ക്കാര്‍ വെള്ളിപെടുത്തി. മൊബൈല്‍ ആപ്പ് വഴിയായിരിക്കും വിവരശേഖരണം ആരംഭിക്കുകയെന്ന് സെന്‍സസ് വിഭാഗത്തിലെ ഡയറക്ടറായ പി കെ ചക്രബര്‍ത്തി പറഞ്ഞു.

1566 സൂപ്പര്‍വൈസര്‍മാര്‍ അടക്കം, എന്‍പിആര്‍ സംവിധാനത്തിനു മാത്രമായി 11000 പേരടങ്ങുന്ന ഒരു സംഘത്തെ നിയോഗിക്കും. സംഘത്തെ നയിക്കുന്ന 169 ഫീല്‍ഡ് ട്രെയിനികള്‍ക്ക് ഏപ്രില്‍ 6 മുതല്‍ 10 വരെ തലസ്ഥാനമായ അഗര്‍ത്തല കേന്ദ്രീകരിച്ച് പരിശീലനം നല്‍കും. അതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും വീടുകള്‍ കേന്ദ്രീകരിച്ചുള്ള കണക്കെടുപ്പ് മെയ് 16ന് തുടങ്ങുമെന്നും ചക്രബര്‍ത്തി വ്യക്തമാക്കി. ജൂണ്‍ 29ന് മുന്‍പ് നടപടികള്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പേര്, പ്രായം, ജനന സ്ഥലം, ലിംഗം, വൈവാഹിക അവസ്ഥ, കുടുംബത്തലവനുമായുള്ള ബന്ധം, ദേശീയത, വിദ്യാഭ്യാസ യോഗ്യത, സ്ഥിരമായ പാര്‍പ്പിട തെളിവ്, തൊഴില്‍, മാതാപിതാക്കളുടെ വിശദാംശങ്ങള്‍, ആധാര്‍ നമ്പര്‍, െ്രെഡവിംഗ് ലൈസന്‍സ് നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ എന്‍പിആര്‍ ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുന്നതിന്റെ ആദ്യപടിയാണ് എന്‍പിആര്‍ എന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, രാജ്യവ്യാപകമായി പ്രതിഷേധം കനത്തതോടെ എന്‍പിആറിന് എന്‍ആര്‍സിയുമായി ബന്ധമില്ലെന്നാണ് ഇപ്പോള്‍ കേന്ദ്രം പറയുന്നത്. എന്‍പിആറുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയ സംസ്ഥാന സര്‍ക്കാരുകളെ അനുനയിപ്പിക്കാനുള്ള നടപടികളും കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News