മാസപ്പിറവി കണ്ടു: കേരളത്തില്‍ നാളെ റമദാന്‍ വ്രതാരംഭം

Update: 2020-04-23 13:46 GMT

കോഴിക്കോട്: കേരളത്തില്‍ നാളെ റമദാന്‍ വ്രതാരംഭം. ഇന്ന് മാസപ്പിറവി ദര്‍ശിച്ചതിനാല്‍ നാളെ(വെള്ളി) റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു. 

    കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ റമദാന്‍ കാലത്തും ശക്തമായ നിയന്ത്രണങ്ങള്‍ തുടരാനാണ് തീരുമാനം. പള്ളികളില്‍ വച്ചുള്ള ജുമുഅ ഉള്‍പ്പെടെയുള്ള സമൂഹ നമസ്‌കാരവും പ്രാര്‍ഥനകളും വിലക്കിയിട്ടുണ്ട്. രാത്രികാല നമസ്‌കാരങ്ങളും ഒഴിവാക്കാന്‍ തീരുമാനിച്ചതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ വിവിധ മുസ് ലിം സംഘടനാ നേതാക്കള്‍ അറിയിച്ചിരുന്നു.


Tags: