സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി; നേതാക്കള്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി

മലപ്പുറം കുഞ്ഞുമുഹമ്മദ് മാസ്റ്റര്‍ മാപ്പിള എഎല്‍പി സ്‌കൂളില്‍ പതിവുപോലെ ആദ്യവോട്ട് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണു രേഖപ്പെടുത്തിയത്. യുഡിഎഫ് മലപ്പുറം മണ്ഡലം സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരോടൊപ്പമെത്തിയാണ് ഹൈദരലി തങ്ങള്‍ വോട്ട് ചെയ്തത്.

Update: 2019-04-23 01:43 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. മോക് പോളിങിനു ശേഷം വോട്ടിങ് യന്ത്രങ്ങളെല്ലാം പരിശോധിച്ച് ഉറപ്പുവരുത്തിയാണ് വോട്ടെടുപ്പ് തുടങ്ങിയത്. ചെറിയ ചെറിയ സാങ്കേതിക തകരാറ് അനുഭവപ്പെട്ട ചില ബൂത്തുകളില്‍ വാട്ടിങ് വൈകുന്നുണ്ട്. പലയിടത്തും രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ രാവിലെ തന്നെയെത്തി വോട്ട് രേഖപ്പെടുത്തി. മലപ്പുറം കുഞ്ഞുമുഹമ്മദ് മാസ്റ്റര്‍ മാപ്പിള എഎല്‍പി സ്‌കൂളില്‍ പതിവുപോലെ ആദ്യവോട്ട് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണു രേഖപ്പെടുത്തിയത്. യുഡിഎഫ് മലപ്പുറം മണ്ഡലം സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരോടൊപ്പമെത്തിയാണ് ഹൈദരലി തങ്ങള്‍ വോട്ട് ചെയ്തത്. യുഡിഎഫ് വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കുഞ്ഞാലിക്കുട്ടിയും രാഹുല്‍ഗാന്ധിയും റെക്കോഡ് ഭൂരിപക്ഷം നേടുമെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.സംസ്ഥാനത്ത് ഒന്നോ രണ്ടോ മണ്ഡലങ്ങളില്‍ മാത്രമാണ് കടുത്ത മല്‍സരങ്ങളുള്ളതെന്നും നേരത്തേ തീരെ വിജയപ്രതീക്ഷയില്ലാത്ത സ്ഥലത്ത് വരെ ഇപ്പോള്‍ വിജയപ്രതീക്ഷയുണ്ടായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിലും ഇന്ത്യയിലും യുപിഎ മുന്നേറ്റമുണ്ടാവുമെന്ന് സാദിഖലി ശിഹാബ് തങ്ങളും പറഞ്ഞു.

കണ്ണൂര്‍ മണ്ഡലത്തിലെ അഴീക്കോട് അലവില്‍ 105ാം നമ്പര്‍ പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയവരുടെ  നീണ്ട നിര


എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ കുടുംബസമേതമെത്തിയാണ് മാമങ്കലം എസ്എന്‍ഡിപി നഴ്‌സറി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയത്. കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രമചന്ദ്രന്‍ പട്ടത്താണി ക്രിസ്തുരാജ് വാര്‍ഡിലെത്തിയാണ് വോട്ട് ചെയ്തത്. തിരഞ്ഞെടുപ്പില്‍ വികസന പ്രവൃത്തികള്‍ക്കപ്പുറം തനിക്കെതിരേ വ്യക്തിപരമായ വിമര്‍ശനം നടത്തിയത് എല്‍ഡിഎഫിനു തിരിച്ചടിയാവുമെന്ന് അദ്ദേഹം പറഞ്ഞു. ചലച്ചിത്രതാരം മോഹന്‍ലാല്‍ തിരുവനന്തപുരത്താണ് വോട്ട് രേഖപ്പെടുത്തിയത്. ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇന്നസെന്റ് തൃശൂരിലാണ് വോട്ട് രേഖപ്പെടുത്തിയത്.


23, Apr 2019, 8.13

വോട്ടെടുപ്പിന്‍റെ പോളിംഗ് ആദ്യ മണിക്കൂര്‍ പിന്നിട്ടു.

കേരളത്തില്‍ 3.62 ശതമാനം ആളുകള്‍ വോട്ട് രേഖപ്പെടുത്തി. പല ബൂത്തുകളിലും വലിയ ക്യൂ ആണ് ഇപ്പോള്‍ നിലവിലുള്ളത്.


23, Apr 2019, 8.13

സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു, ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ കേരളത്തില്‍ 3.77 ശതമാനം പോളിങ് രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബസമേതമെത്തി പിണറായി ആര്‍സി അമല സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.


 









23, Apr 2019, 8.40

കാസര്‍കോഡ് മണ്ഡലത്തിലെ രാവണേശ്വരം ബൂത്തില്‍ പോളിങ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു.


23, Apr 2019, 8.45

തൃശൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി രാജാജി മാത്യൂസ് കണ്ണാറ എയുപി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.


 










23, Apr 2019, 8.50

സംസ്ഥാനത്ത് വോട്ടെടുപ്പ് രണ്ടു മണിക്കൂറിനടുത്തെത്തുമ്പോള്‍ കനത്ത പോളിങിലേക്കു കടക്കുന്ന സൂചനകളാണ് പുറത്തുവരുന്നത്. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രം പണിമുടക്കിയതിനാല്‍ പലരും വോട്ട് ചെയ്യാതെ മടങ്ങി. പത്തനംതിട്ട മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ േേപാളിങ് രേഖപ്പെടുത്തിയത്-6.1 ശതമാനം, തൃശൂര്‍-6.0, മലപ്പുറം-5.2 ശതമാനം, തിരുവനന്തപുരം-4.4, പൊന്നാനി-4.1, ആറ്റിങ്ങല്‍-4.2, മാവേലിക്കര-3.1, ആലത്തൂര്‍-3.6, കോഴിക്കോട്-4.7, ആലപ്പുഴ-5.6, ഇടുക്കി-5.12, കണ്ണൂര്‍-4.5, കാസര്‍കോഡ്-4.8, കാസര്‍കോഡ്-4.8, വയനാട്-3.8 എന്നിങ്ങനെയാണ് പോളിങ് നില.


23, Apr 2019, 9.00

മലപ്പുറം 9.86-രേഖപ്പെടുത്തിയ വോട്ട് -137686

പൊന്നാനി 8.96-രേഖപ്പെടുത്തിയ വോട്ട് 121508

വയനാട് 11.12-രേഖപ്പെടുത്തിയ വോട്ട്-150975

23, Apr 2019, 9.15

മാവേലിക്കരയിലും കോട്ടയത്തും 10 ശതമാനം പിന്നിട്ടു. വയനാട് മണ്ഡലത്തില്‍ മന്ദഗതിയിലാണ് പോളിങ് പുരോഗമിക്കുന്നത്-6 ശതമാനം. ഇടുക്കി-9.78, വടകര-8.4, കണ്ണൂര്‍-8.41, പത്തനംതിട്ട-9.4, തിരുവനന്തപുരം-56.


പോളിങ് തുടങ്ങി രണ്ടര മണിക്കൂര്‍ പിന്നിടാറായിട്ടും വയനാട്ടില്‍ എട്ടിടങ്ങളില്‍ പോളിങ് തുടങ്ങിയില്ല. വോട്ടിങ് യന്ത്രത്തിലും വിവിപാറ്റ് യന്ത്രത്തിലും തകരാറുണ്ടായതാണ് കാരണം.

23, Apr 2019, 9.19

കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ 158ാ നമ്പര്‍ബൂത്തില്‍ പോളിങ് തുടങ്ങാന്‍ വൈകി. യന്ത്രം മാറ്റി.

23, apr 2019, 10.23

ചേലേരി കാരയാപ്പ് 147 നമ്പര്‍ ബൂത്ത് വോട്ടിങ് യന്ത്രം തകരാര്‍. ചിഹ്നം മാറി വരുന്നു. മണിക്കൂറുകളോളം വോട്ടിംഗ് തടസപ്പെട്ടു. 100 ഓളം വോട്ട് ചെയ്തതിനു ശേഷമാണ് വി വി പാറ്റ് മെഷിനില്‍ ചിഹ്നം മാറി വരുന്നതായി കണ്ടത്. എന്‍ജിനീയര്‍ യന്ത്രം പരിശോധന നടത്തി. വി വി പാറ്റ് മെഷീന്‍ മാറ്റി വോട്ടിങ് പുനരാരംഭിച്ചു.












Tags: