പുല്‍വാമ: ഇന്ത്യയുടെ ആരോപണം തള്ളി; അടിച്ചാല്‍ തിരിച്ചടിക്കും: ഇംറാന്‍ ഖാന്‍

Update: 2019-02-19 10:01 GMT

ഇസ്‌ലാമാബാദ്: പുല്‍വാമ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പാകിസ്താനല്ലെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്ത്യ പാകിസ്താനുമേല്‍ ആരോപണം ഉന്നയിക്കുന്നത്. ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ തെളിവുകള്‍ ഇന്ത്യ പുറത്തുവിടണമെന്നും ഇംറാന്‍ ഖാന്‍ ആവശ്യപ്പെട്ടു. പാകിസ്താനെ ആക്രമിച്ചാല്‍ തിരിച്ചടിക്കില്ലെന്ന ധാരണ ഇന്ത്യന്‍ സര്‍ക്കാര്‍ തിരുത്തണമെന്നും അടിച്ചാല്‍ പാകിസ്താന്‍ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിലെ അശാന്തിക്ക് പാകിസ്താനല്ല ഉത്തരവാദിയെന്നും ഇന്ത്യ യാതൊരു തെളിവുമില്ലാതെ പാകിസ്താനെ കുറ്റപ്പെടുത്തുകയാണ്. ഭീകരാക്രമണം കൊണ്ട് പാകിസ്താന് എന്ത് ഗുണമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. വിശ്വസനീയമായ തെളിവ് കൈമാറിയാല്‍ പാകിസ്താന്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇംറാന്‍ ഖാന്‍ പറഞ്ഞു. പുല്‍വാമ ആക്രമണത്തില്‍ ഇംറാന്‍ ഖാന്റെ ആദ്യ പ്രതികരണമാണിത്. ഇന്ത്യ തിരിച്ചടിക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുമ്പോഴാണ് പാകിസ്താന്റെ പ്രതികരണം.

Tags: