പൗരത്വ പ്രക്ഷോഭത്തില്‍ നിന്ന് ഇന്ത്യയിലെ മുസ് ലിംകള്‍ ഒരിഞ്ച് പിന്നോട്ടില്ല: ചേലക്കുളം അബുല്‍ ബുഷ്റ മൗലവി

രാജ്യത്തിന്റെ സ്വാതന്ത്രത്തിന്റെ മാര്‍ഗ്ഗത്തില്‍ രക്ത സാക്ഷിത്വം വരിക്കാന്‍ പോലും സന്നദ്ധമാണെന്നും ചേലക്കുളം അബുല്‍ ബുഷ്റ മൗലവി വ്യക്തമാക്കി.പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക, ഭരണ ഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഉലമ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ എറണാകുളം വഞ്ചി സ്‌ക്വയറില്‍ ആരംഭിച്ച പ്രതിഷേധ രാവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരായാലും ഉലമാക്കളെല്ലാം ഒരുമിക്കേണ്ട കാലമാണിത്. സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെന്ന പോലെ സംഘടനകള്‍ക്ക് അതീതമായി ഉയര്‍ന്ന് സി എ എ ക്കും എന്‍ ആര്‍ സിക്കും എതിരായ സമരത്തില്‍ സമുഹത്തിന് നേതൃത്വം നല്‍കാന്‍ പണ്ഡിതന്‍മാര്‍ രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു

Update: 2020-02-25 15:34 GMT

കൊച്ചി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ നിന്ന് ഒരിഞ്ചും പിറകോട്ടില്ലെന്നാണ് മോഡി പറയുന്നതെങ്കില്‍ ഈ സമരത്തില്‍ നിന്നും ഇന്ത്യയിലെ മുസ് ലിംകള്‍ ഒരിഞ്ചും പിറകോട്ടില്ലെന്ന് മാത്രമല്ല രാജ്യത്തിന്റെ സ്വാതന്ത്രത്തിന്റെ മാര്‍ഗ്ഗത്തില്‍ രക്ത സാക്ഷിത്വം വരിക്കാന്‍ പോലും സന്നദ്ധമാണെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന പ്രസിഡന്റ് ചേലക്കുളം അബുല്‍ ബുഷ്റ മൗലവി.പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക, ഭരണ ഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഉലമ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ എറണാകുളം വഞ്ചി സ്‌ക്വയറില്‍ ആരംഭിച്ച പ്രതിഷേധ രാവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരായാലും ഉലമാക്കളെല്ലാം ഒരുമിക്കേണ്ട കാലമാണിത്. സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെന്ന പോലെ സംഘടനകള്‍ക്ക് അതീതമായി ഉയര്‍ന്ന് സി എ എ ക്കും എന്‍ ആര്‍ സിക്കും എതിരായ സമരത്തില്‍ സമുഹത്തിന് നേതൃത്വം നല്‍കാന്‍ പണ്ഡിതന്‍മാര്‍ രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു.


പൗരത്വ നിയമ ഭേഗഗതിക്കെതിരായ പ്രമേയം അബ്ബാസ് മൗലവി അവതരിപ്പിച്ചു.ആള്‍ ഇന്ത്യ മുസ് ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് സ്ഥാപക അംഗം ശൈഖ് മുസ്തഫ രിഫായി,പി കെ സുലൈമാന്‍ മൗലവി, വി എം അബ്ദുല്ല മൗലവി, മൗലാന ഷാദാബ് അല്‍ ഖാസിമി ഉത്തര്‍പ്രദേശ്, എസ് അര്‍ഷദ് അല്‍ ഖാസിമി, തൗഫീഖ് മൗലവി, എം പി അബ്ദുല്‍ ഖാദര്‍ മൗലവി, കരമന അഷ്റഫ് മൗലവി, സയ്യിദ് ഇബ്രാഹിം മന്‍സൂര്‍ തങ്ങള്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, സി പി മുഹമ്മദ് ബഷീര്‍, അബുബക്കര്‍ ഫാറൂഖി ബഷീര്‍ വഹബി,അബ്ദുന്നാസര്‍ മഅ്ദനിയുടെ മകന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി പ്രതിഷേധ രാവില്‍ സംസാരിച്ചു.


എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നിന്ന് ആരംഭിച്ച പണ്ഡിത പ്രതിഷേധ റാലി ഉലമാ സംയുക്ത സമിതി സംസ്ഥാന ചെയര്‍മാന്‍ എസ് അര്‍ഷദ് ഖാസിമി ജാഥ ക്യാപ്ടന്‍ പി കെ സുലൈമാന്‍ മൗലവിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.


സലിം കൗസരി, അബ്ദുസ്സലാം ഖാസിമി, ഷിഫാര്‍ കൗസരി, അര്‍ഷദ് നദ്വി, അഫ്സല്‍ ഖാസിമി, ലുത്ഫുല്ല മൗലവി, നാസര്‍ ബാഖവി, ഷിഹാബുദ്ദീന്‍ ബാഖവി നേതൃത്വം നല്‍കി. റാലി വഞ്ചി സ്‌ക്വയറില്‍ സമാപിച്ചു. നാളെ പുലര്‍ച്ചെഒരു മണി വരെയാണ് വഞ്ചി സ്‌ക്വയറില്‍ പ്രതിഷേധ രാവ് നടത്തുന്നത്. 

Tags:    

Similar News