ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് മുസ്‌ലിം മധ്യവയസ്‌കനെ ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ തല്ലി കൊല്ലാന്‍ ശ്രമിച്ചു

മകളുടെ വിവാഹം നിശ്ചയിച്ചതിന്റെ സന്തോഷത്തില്‍ അതാഘോഷിക്കുവാന്‍ ഇറച്ചിയും വാങ്ങി വീട്ടിലേക്ക് പോകും വഴിക്കാണ് ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം പിന്തുടര്‍ന്ന് ആക്രമിച്ചത്. ബോധരഹിതനാകുന്നത് വരെ മര്‍ദിച്ച ഗുണ്ടകള്‍ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന 16,000 രൂപ മോഷ്ടിക്കുകയും ചെയ്തു.

Update: 2019-05-07 05:06 GMT

ബെഗുസരായ്: ബിഹാറിലെ ബെഗുസരായിയില്‍ ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് മുസ്‌ലിം മധ്യവയസ്‌കനെ ബജ്‌രംഗ് ദള്‍ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. വസ്ത്ര വ്യാപാരിയായ മുഹമ്മദ് ഇസ്‌തേക്കര്‍ ആലമിനാണ് ശനിയാഴ്ച പശു ഭീകരതയുടെ പേരില്‍ അക്രമം നേരിടേണ്ടി വന്നത്.

ആലം ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ല. ബജ്‌രംഗദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായ ആലമിനെതിരേ ബീഫ് കൈവശം വച്ചതിന് കേസെടുത്ത പോലിസ് അക്രമികള്‍ക്കെതിരേ കേസെടുക്കാന്‍ തയ്യാറായിട്ടില്ല.

മകളുടെ വിവാഹം നിശ്ചയിച്ചതിന്റെ സന്തോഷത്തില്‍ അതാഘോഷിക്കുവാന്‍ ഇറച്ചിയും വാങ്ങി വീട്ടിലേക്ക് പോകും വഴിക്കാണ് ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം പിന്തുടര്‍ന്ന് ആക്രമിച്ചത്. ബോധരഹിതനാകുന്നത് വരെ മര്‍ദിച്ച ഗുണ്ടകള്‍ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന 16,000 രൂപ മോഷ്ടിക്കുകയും ചെയ്തു.

സമീപകാലത്തായി ബജ്‌റംഗ് ദളിന്റെ നേതൃത്വത്തില്‍ മേഖലയില്‍ ഇത്തരം ആക്രമണങ്ങള്‍ വ്യപാകമാണെന്ന് നാട്ടുകാര്‍ പറയുന്നു. മുസ്‌ലിംങ്ങളെ ലക്ഷ്യമിട്ട് അടിക്കടി ആക്രമണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഒന്നില്‍ പോലും നടപടിയെടുത്തിട്ടില്ല. യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണമെന്നും ഇസ്തീഖാര്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നില്ലെന്നും സഹോദരന്‍ മുംതാസ് പറഞ്ഞു.

Tags:    

Similar News