മനുഷ്യക്കടത്ത്: ഡല്‍ഹിയില്‍ ഒരാള്‍ കസ്റ്റഡിയില്‍
ദീപക് പ്രഭുവിനേയാണ് ന്യൂഡല്‍ഹിയില്‍ നിന്ന് പോലിസ് കസ്റ്റഡിയിലെടുത്തത്.
കൊച്ചി: മുനമ്പത്തു നിന്നം മല്‍സ്യബന്ധന ബോട്ടില്‍ വിദേശയത്തേയക്ക് കടന്ന സംഘത്തില്‍ പോകാന്‍ പറ്റാതിരുന്ന ഒരാള്‍ ഡല്‍ഹിയില്‍ നിന്നും പോലീസിന്റെ പിടിയിലായി. ഡല്‍ഹി അംബേദകര്‍ സ്വദേശി ദീപകിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്നാണ് അറിയുന്നത്. ഇയാളൈ പോലീസ് ആലുവയില്‍ എത്തിച്ച് ചോദ്യം ചെയ്തു വരികയാണ്്. ഇയാളുടെ ഭാര്യയും കുട്ടിയും അടക്കമുള്ള ഏതാനും ബന്ധുക്കള്‍ ബോട്ടില്‍ കയറി പോയതായി പോലീസിനോട് ദിപക് പറഞ്ഞതായാണ് അറിയുന്നത്. സ്ഥമില്ലാതിരുന്നതിനെ തുടര്‍ന്നാണ് തനിക്ക് ബോട്ടില്‍ കയറാന്‍ പറ്റാതെ പോയതെന്ന്് ദീപക് പോലീസിനോട് പറഞ്ഞു. തന്നെ കൂടാതെ 19 പേര്‍കൂടി ബോട്ടില്‍ കയറാന്‍ പറ്റാതെ മടങ്ങിയെന്നും ദീപക് പോലീസിനോട് പറഞ്ഞതായി സൂചനയുണ്ട്.എന്നാല്‍ ദീപക് മാത്രമാണ് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്.മറ്റുള്ളവര്‍ എവിടെയെന്നത് സംബന്ധിച്ച് വിവരമില്ല.മുഷ്യകടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തികളില്‍ പ്രധാനിയായ ശ്രീകാന്തനും ബോട്ടില്‍ ഇവര്‍ക്കൊപ്പം പോയതായി ദീപക് പോലീസിനോട് പറഞ്ഞതായും സുചനയുണ്ട്. എന്നാല്‍ പോലീസ് ഇത് വിശ്വസിച്ചിട്ടില്ല.വിദേശത്തേക്ക് പോകുന്നതിനായി ഒന്നര ലക്ഷം രൂപയോളം ഒരോരുത്തരും നല്‍കിയിട്ടുണ്ടെന്നും ഒരു ലക്ഷം രൂപ മുന്‍കൂര്‍ ആയും ബാക്കി 50,000 രൂപ ബോട്ടില്‍ കയറുന്നതിന് മുമ്പായുമാണ് നല്‍കിയതെന്നും ഇയാള്‍ പറഞ്ഞു. ഇത്തരത്തില്‍ ഏകദേശം ആറു കോടിയുടെ അടുത്തുളള സാമ്പത്തിക ഇടപാടാണ് നടന്നിരിക്കുന്നതെന്നാണ് വിവരം.ഇതില്‍ ഒന്നരകോടിയോളം രൂപ ബോട്ട് വാങ്ങുന്നതിനും ഡീസല്‍ അടക്കമുളളവയക്കായി ചിലവായിട്ടുണ്ട്. ബാക്കി പണം മനുഷ്യകടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശ്രീകാന്തന്റെയും ഇദ്ദേഹത്തിന്റെ ബന്ധുവായ രവീന്ദ്രന്റെയും പക്കലുണ്ടെന്നാണ് പോലീസിന്റെ നിഗമനം.ബോട്ടു വാങ്ങാന്‍ ശ്രീകാന്തനൊപ്പം നിന്നിരുന്ന തിരുവനന്തപുരം സ്വദേശി അനില്‍കുമാറിനെ നേരത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. വരും ദിവസങ്ങളില്‍ കുടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് പോലീസ്