ന്യൂസിലന്റില്‍ പള്ളികളില്‍ വെടിവയ്പ്; 6 പേര്‍ കൊല്ലപ്പെട്ടു

പ്രാദേശിക സമയം ഉച്ചയ്ക്ക് 1.30നു ജുമുഅ നമസ്‌ക്കാരം നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് വെടിവയ്പുണ്ടായത്

Update: 2019-03-15 04:56 GMT

ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലന്റില്‍ മുസ്‌ലിം പള്ളികളില്‍ വെടിവയ്പ്. ആറ് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണനിരക്ക് ഉയരുമെന്നാണു സൂചന.സിറ്റി ഓഫ് ക്രൈസ് ചര്‍ച്ചിലെ പള്ളികളിലാണ് ആക്രമണം നടന്നത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.30നു ജുമുഅ നമസ്‌ക്കാരം നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് വെടിവയ്പുണ്ടായത്. ന്യൂസിലന്റിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ വെടിവയപ് സമയം പള്ളിക്കു സമീപമുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ക്രിക്കറ്റ് താരങ്ങളെല്ലാം സുരക്ഷിതരാണന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വക്താവ് ജലാല്‍ യൂനുസ് പറഞ്ഞു. സൈനിക വേഷത്തിലെത്തിയാണ് അക്രമികള്‍ വെടിവയ്പ് നടത്തിയത്ത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് മുഴുവന്‍ പള്ളികളും സ്‌കൂളുകളും അടച്ചിട്ടു. സമിപത്തെ പൊതുപരിപാടികള്‍ റദ്ദാക്കാന്‍ പോലിസ് ഉത്തരവിട്ടിട്ടുണ്ട്. നാളെ നടക്കാനിരുന്ന ന്യൂസിലന്റ്-ബംഗ്ലാദേശ് മൂന്നാം ടെസ്റ്റ് മല്‍സരം റദ്ദാക്കി. പ്രശ്‌നം ഗൗരവമാണന്നും പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും പോലിസ് ആവശ്യപ്പെട്ടു.



Tags: