യുപിയില്‍ ഗുജറാത്ത് മോഡല്‍ വംശഹത്യ: മേധാ പട്കര്‍
മുസഫര്‍ നഗറില്‍ മുസ്‌ലിം കുടുംബങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകമാത്രമല്ല അവരുടെ സ്വത്തും കൊള്ളയടിച്ചു. നിരപരാധികളായ യുവാക്കളാണ് കൊലചെയ്യപ്പെട്ടത്. മുസ്‌ലിം വീടുകളില്‍ കയറിയാണ് പോലിസ് അതിക്രമം കാട്ടിയത്. മേധാ പട്കര്‍ പറഞ്ഞു.
ആലപ്പുഴ: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ചവര്‍ക്കുനേരെ യോഗിയുടെ ഉത്തര്‍പ്രദേശില്‍ നടക്കുന്നത് ഗുജറാത്ത് മോഡല്‍ വംശഹത്യയാണെന്ന് പ്രമുഖ സാമൂഹ്യപ്രവര്‍ത്തക മേധാ പട്കര്‍. മുസഫര്‍ നഗറിലും യുപിയുടെ മറ്റുഭാഗങ്ങളിലും മുസ് ലിംകളെ തിരഞ്ഞുപിടിച്ച് ക്രൂരമായ വേട്ടയാടുകയാണ്. ആലപ്പുഴ പ്രസ്‌ക്ലബില്‍ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
മുസഫര്‍ നഗറില്‍ മുസ്‌ലിം കുടുംബങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകമാത്രമല്ല അവരുടെ സ്വത്തും കൊള്ളയടിച്ചു. നിരപരാധികളായ യുവാക്കളാണ് കൊലചെയ്യപ്പെട്ടത്. മുസ്‌ലിം വീടുകളില്‍ കയറിയാണ് പോലിസ് അതിക്രമം കാട്ടിയത്. വിവാഹത്തിന് ഒരുക്കം നടത്തുന്ന വീട്ടില്‍വരെ കയറി കൊള്ള നടത്തി. മന്‍ കീ ബാത്തില്‍ എന്തിനെക്കുറിച്ചും പറയുന്ന പ്രധാനമന്ത്രി ഇതിനെക്കുറിച്ച് പ്രതികരിച്ചില്ല. മുസഫര്‍ നഗറിലും സമീപ പ്രദേശങ്ങളിലും സന്ദര്‍ശിച്ചു തയ്യാറാക്കിയ വിശദ റിപ്പോര്‍ട്ട് അടുത്തുതന്നെ പ്രസിദ്ധീകരിക്കും.
ജെഎന്‍യു വിദ്യാര്‍ഥികളെ അതിക്രൂരമായാണ് വേട്ടയാടിയത്. ഹിന്ദുരക്ഷാസേന അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുപോലും ഡല്‍ഹി പോലിസ് ഒരു കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നു മാത്രമല്ല, പരാതിപോലും സ്വീകരിക്കാന്‍ തയ്യാറായില്ല. പൗരത്വ നിയമ ഭേദഗതി ഭരണഘടനയ്ക്കു എതിരാണ്. മേധാപട്കര്‍ പറഞ്ഞു. ഭേദഗതി നിയമത്തിനെതിരെ കേരളം സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണെന്ന് മേധ പട്കര്‍. ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നിലപാടും പ്രതിപക്ഷകക്ഷികള്‍ ഒപ്പംനിന്നതും അഭിനന്ദനാര്‍ഹമാണെന്നും മേധ പട്കര്‍ പറഞ്ഞു.
