കവളപ്പാറയില്‍ വീണ്ടും ഉരുള്‍പ്പൊട്ടി; രക്ഷാപ്രവര്‍ത്തനം നിര്‍ത്തി

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നും കനത്ത മഴ തുടരുകയാണ്. മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ മുണ്ടേരിക്കടുത്ത് വണിയംപുഴയില്‍ 200 പേര്‍ കുടുങ്ങിക്കിടക്കുന്നു. രക്ഷാദൗത്യത്തിനായി സൈന്യമെത്തി.

Update: 2019-08-10 10:47 GMT

മലപ്പുറം: ഉരുള്‍പൊട്ടി ദുരന്തംവിതച്ച കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും ഉരുള്‍പ്പൊട്ടി. നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ഓടി രക്ഷപ്പെട്ടു. രാവിലെയും രക്ഷാപ്രവര്‍ത്തനം നടക്കുന്നതിന് മറുഭാഗത്ത് ഉരുള്‍പ്പൊട്ടിയത് രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിയിരുന്നു.

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നും കനത്ത മഴ തുടരുകയാണ്. മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ മുണ്ടേരിക്കടുത്ത് വണിയംപുഴയില്‍ 200 പേര്‍ കുടുങ്ങിക്കിടക്കുന്നു. രക്ഷാദൗത്യത്തിനായി സൈന്യമെത്തി. കുടുങ്ങിക്കിടക്കുന്ന കുടുംബങ്ങള്‍ക്ക് ഹെലികോപ്റ്ററില്‍ ഭക്ഷണം എത്തിക്കാനുമുള്ള ശ്രമം നടത്തിവരികയാണ്. അതിനിടെ കവളപ്പാറയില്‍ നിന്നും പുത്തുമലയില്‍ നിന്നും ഇന്ന് ഒരു മൃതദേഹം വീതം കണ്ടെത്തി. ഇതോടെ പുത്തുമലയില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി.

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 48 ആയി. കാസര്‍കോട്ട് മലയോരപ്രദേശങ്ങളിലും കോഴിക്കോടും അട്ടപ്പാടിയിലും കനത്തമഴ തുടരുകയാണ്.




Tags:    

Similar News