കൊറോണ: മരണം ആറ് ആയതോടെ സ്‌കൂളുകളും സാംസ്‌കാരിക കേന്ദ്രങ്ങളും അടച്ചിട്ട് ഇറാന്‍ -ഇറ്റലിയില്‍ രണ്ട് മരണം

ഇറ്റലിയില്‍ കൊറോണ ബാധിച്ച് 2 പേര്‍ മരിച്ചു, 79 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലിയിലെ പത്ത് നഗരങ്ങളില്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി.

Update: 2020-02-23 05:45 GMT

ടെഹ്‌റാന്‍: കൊറോണ വൈറസ് ആറ് പേരുടെ ജീവനെടുത്ത പശ്ചാത്തലത്തില്‍ ഇറാനിലെ വിവിധ പ്രവിശ്യകളിലെ സ്‌കൂളുകളും സാംസ്‌കാരിക കേന്ദ്രങ്ങളും സര്‍വ്വകലാശാലകളും അടച്ചിട്ടു. മധ്യ നഗരമായ അരാക്കില്‍ അടുത്തിടെ മരണമടഞ്ഞ ഒരു രോഗിയുടെ പരിശോധന ഫലം പോസിറ്റീവ് ആയിരുന്നുവെന്ന് മര്‍കാസി പ്രവിശ്യയിലെ ഗവര്‍ണര്‍ അലി അഗസാദെ പറഞ്ഞു.


ഇറാനില്‍ ഇതുവരെ 28 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മരണ സംഖ്യയുടെ കാര്യത്തില്‍ വ്യക്തതയില്ല. ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2363 ആയി. 79,000ത്തിലധികം പേര്‍ക്ക് രോഗം പിടിപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ചൈന കഴിഞ്ഞാല്‍ ഇറ്റലിയിലും, ദക്ഷിണ കൊറിയയിലുമാണ് കൊറോണ വൈറസ് കൂടുതല്‍ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ കൊറോണ ബാധിച്ച് 2 പേര്‍ മരിച്ചു, 79 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലിയിലെ പത്ത് നഗരങ്ങളില്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി.



കൊറോണ ഭീതിയില്‍ നിരവധി ക്ലബ് ഫുട്‌ബോള്‍ മത്സരങ്ങളും നീട്ടിവച്ചു. 50000 ആളുകളോട് വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. ഇസ്രായേലിലും, ലെബനനിലും ആദ്യമായി കൊറോണ സ്ഥിരീകരിച്ചു. തെക്കന്‍ കൊറിയയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 433 ആയി. തെക്കന്‍ കൊറിയന്‍ പൗരന്‍മാര്‍ക്ക് ഇസ്രായേലില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി.

Tags:    

Similar News