സിന്ധു നദിയെ ദിശമാറ്റും; പാകിസ്താന്റെ വെള്ളം മുട്ടിക്കുമെന്ന് കേന്ദ്രമന്ത്രി

നദീജലം പാകിസ്തനിലേക്ക് ഒഴുകുന്നത് തടയുന്നതിനുള്ള നടപടികള്‍ക്ക് ഏറെ പ്രാധാന്യമാണ് നല്‍കുന്നത്. പാകിസ്തനിലേക്ക് ഒഴുകുന്ന ജലത്തിന്റെ കാര്യമാണ് പറയുന്നത്, അല്ലാതെ സിന്ധു നദീജല കരാര്‍ ലംഘിക്കുന്നതിനെ കുറിച്ചല്ലെന്നും മന്ത്രി പറഞ്ഞു.

Update: 2019-08-21 04:38 GMT

മുംബൈ: പാകിസ്താനിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കിനെ വൃതിചലിപ്പിച്ച് രവി നദിയിലേക്ക് മാറ്റി പാകിസ്താനെ പാഠംപടിപ്പിക്കുമെന്ന് കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്. സിന്ധു നദീജല കരാര്‍ തെറ്റിക്കാതെ തന്നെ പാകിസ്താനിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് തടയാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ജലത്തിന്റെ ഒഴുക്കില്‍ ഒരു വൃതിചലനം സൃഷ്ടിച്ച് വെള്ളം സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് തുടങ്ങിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

നദീജലം പാകിസ്തനിലേക്ക് ഒഴുകുന്നത് തടയുന്നതിനുള്ള നടപടികള്‍ക്ക് ഏറെ പ്രാധാന്യമാണ് നല്‍കുന്നത്. പാകിസ്തനിലേക്ക് ഒഴുകുന്ന ജലത്തിന്റെ കാര്യമാണ് പറയുന്നത്, അല്ലാതെ സിന്ധു നദീജല കരാര്‍ ലംഘിക്കുന്നതിനെ കുറിച്ചല്ലെന്നും മന്ത്രി പറഞ്ഞു.

കാച്ച്‌മെന്റ് ഏരിയയില്‍ ചില റിസര്‍വോയറുകളും നദികളുമുണ്ട്. അപ്പോള്‍ ചാനല്‍ തിരിച്ച് വിട്ടാല്‍ വരള്‍ച്ചാകാലത്ത് ആ വെള്ളം ഉപയോഗിക്കാനാകും. ഇപ്പോള്‍ നമ്മുടെ എല്ലാ റിസര്‍വോയറുകളും നിറഞ്ഞിരിക്കുകയാണ്. പാകിസ്താനിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കിനെ വൃതിചലിപ്പിച്ച് രവി നദിയിലേക്ക് മാറ്റാന്‍ സാധിക്കുമെന്നും ഷെഖാവത് പറഞ്ഞു.

Tags:    

Similar News