പരിശീലന പറക്കലിനിടെ നെടുമ്പാശ്ശേരിയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു

Update: 2023-03-26 08:15 GMT

നെടുമ്പാശ്ശേരി: പരിശീലന പറക്കലിനിടെ നെടുമ്പാശ്ശേരിയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് അപകടം. പരിശീലന പറക്കലിനായി ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടം. എന്നാല്‍ അധികം ഉയരത്തിലേക്ക് എത്തുന്നതിന് മുമ്പ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നു. അപകടകാരണം വ്യക്തമല്ല. മൂന്നു പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. മൂന്ന് പേര്‍ക്കും പരിക്കേറ്റതായാണ് വിവരം. എന്നാല്‍ ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപോര്‍ട്ട്. പരിക്കേറ്റവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് റണ്‍വേ താല്‍ക്കാലികമായി അടച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കോസ്റ്റ് ഗോര്‍ഡ് അറിയിച്ചു. നെടുമ്പാശേരി വിമാനത്താവളം അധികൃതരും സംഭവത്തില്‍ പരിശോധന നടത്തും.

Tags:    

Similar News