ആര്‍എസ്എസ് ആള്‍ക്കൂട്ട ആക്രമണം; കരീം മുസ്‌ല്യാര്‍ അത്യാസന്ന നിലയില്‍; സഹായംതേടി നിര്‍ധന കുടുംബം
ശബരിമലയില്‍ യുവതി പ്രവേശനത്തെ തുടര്‍ന്ന് സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിലാണ് കരീം മുസ്‌ല്യാര്‍ ആര്‍എസ്എസ് ആക്രമണത്തിന് ഇരയായത്. കാസര്‍ഗോഡ് ബായാര്‍ പള്ളിയിലെ ഇമാമായ കരീം മുസ്‌ല്യാര്‍ ബൈക്കില്‍ വരുന്നതിനിടേ ആര്‍എസ്എസ് സംഘം ആക്രമിക്കുകയായിരുന്നു.
ശബരിമലയില്‍ യുവതി പ്രവേശനത്തെ തുടര്‍ന്ന് സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിലാണ് കരീം മുസ്‌ല്യാര്‍ ആര്‍എസ്എസ് ആക്രമണത്തിന് ഇരയായത്. കാസര്‍ഗോഡ് ബായാര്‍ പള്ളിയിലെ ഇമാമായ കരീം മുസ്‌ല്യാര്‍ ബൈക്കില്‍ വരുന്നതിനിടേ ആര്‍എസ്എസ് സംഘം ആക്രമിക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബൈക്കില്‍ നിന്നും അടിച്ച് താഴെയിട്ടത്. താഴെ വീണ അദ്ദേഹത്തെ ഇരുമ്പു പൈപ്പുകളും വടികളും ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ് കരീം മുസ്‌ല്യാര്‍ ബോധരഹിതനായി വീണതോടെയാണ് ആര്‍എസ്എസ് സംഘം പിന്‍വാങ്ങിയത്. ഏറെ നേരം റോഡില്‍ കിടന്ന മുസ്‌ല്യാരെ നാട്ടുകാര്‍ എത്തി ആദ്യം ബന്തിയോട് ആശുപത്രിയിലാണ് എത്തിക്കുകയായിരുന്നു. നില ഗുരുതരമായതോടെ മംഗലാപുരം യൂനിറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കരീം മുസ് ല്യാരെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആയുധങ്ങളുമായി സംഘടിച്ചെത്തിയ ആര്‍എസ്എസ് സംഘം ബായാര്‍ ജാറം പള്ളിക്ക് നേരെയും ആക്രമണം നടത്തുന്നുണ്ട്. നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമായ കരീം മുസ്‌ല്യാരുടെ തുടര്‍ സര്‍ജറിക്ക് പണം കണ്ടെത്താനാകാതെ നാട്ടുകാരുടെ സഹായം തേടുകയാണ് ബന്ധുക്കള്‍. വാഫി അറബിക് കോളജില്‍ പഠിക്കുന്ന രണ്ട് മക്കള്‍ അടങ്ങിയ കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ബയാര്‍ ഫ്രന്റ്‌സ് വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് സഹായ സമിതി രൂപീകരിച്ചത്. ലത്തീഫ് ഫൈസല്‍ ബായാര്‍, നിസാം ഗോള്‍ഡന്‍, സുബൈര്‍, സക്കരിയ ബായാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സഹായ സമിതി പ്രവര്‍ത്തിക്കുന്നത്. ഫോണ്‍: 9895372608.