സ്വര്‍ണക്കടത്ത് കേസ്: കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു; കേസില്‍ 29 പ്രതികള്‍

സരിത് ഒന്നാം പ്രതി;സ്വപ്‌നയും സന്ദീപും എം ശിവശങ്കറും പ്രതികള്‍

Update: 2021-10-22 06:43 GMT

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗിലൂടെ സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ കസ്റ്റംസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.സന്ദീപ് നായര്‍,മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ എന്നിവരും.കെ ടി റമീസ്, റബിന്‍സ് അടക്കമുള്ളവരും കസ്റ്റംസിന്റെ കുറ്റപത്രത്തിലെ പ്രതികളാണ്.

29ാം പ്രതിയാണ് എം ശിവശങ്കര്‍.2700 ഓളം പേജുകളുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് വിവരം.ഒട്ടേറ രാഷ്ട്രീയ വിവാദങ്ങള്‍ ഉയര്‍ന്ന കേസായിരുന്നു ഇത്.ഒന്നര വര്‍ഷത്തോളം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലാണ് കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

2020 ജൂലൈ അഞ്ചിനാണ് നയതന്ത്ര ബാഗുവഴി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം തിരുവനന്തപുരത്ത് കസ്റ്റംസ് പിടികൂടിയത്.കേസിന്റെ അന്വേഷണം പിന്നീട് എന്‍ ഐ എയും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും കേസെടുത്തിരുന്നു.

Tags:    

Similar News