ചിദംബരത്തിന്റെ അറസ്റ്റിന് പിന്നാലെ മോദിയെ പ്രകീര്‍ത്തിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍

മോദി ചെയ്ത നല്ല കാര്യങ്ങള്‍ അംഗീകരിക്കാനുള്ള സമയമായെന്നും ഈ കാര്യങ്ങള്‍ കൊണ്ടാണ് 30 ശതമാനത്തിലധികം ജനങ്ങളുടെ വോട്ടുകളുമായി അദ്ദേഹം അധികാരത്തിലെത്തിയതെന്നുമായിരുന്നു ജയറാം രമേശിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് മോദിയുടെ പദ്ധതികളെ അനുകൂലിച്ച് അഭിഷേക് സിങ്‌വിയും രംഗത്തെത്തിയത്.

Update: 2019-08-23 09:09 GMT

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായി പി ചിദംബരത്തിനെ സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെ മോദി പ്രകീര്‍ത്തനവുമായി കോണ്‍ഗ്രസ്സ് ദേശീയ നേതാക്കള്‍. ജയറാം രമേശാണ് മോദിയെ പ്രകീര്‍ത്തിച്ച് ആദ്യമെത്തിയത്. പിന്നാലെ മോദിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‌വിയും എത്തി. 'പ്രധാനമന്ത്രി നരേന്ദ്രമോദിയെ പൈശാചികനായി ചിത്രീകരിക്കുന്നത് തെറ്റാണ്. വ്യക്തിയധിഷ്ടിതമായല്ല പകരം വിഷയാധിഷ്ടിതമായാവണം വിമര്‍ശനങ്ങളെന്ന് അഭിഷേക് സിങ്‌വി ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് കഴിഞ്ഞ ദിവസം മോദിയെ വിമര്‍ശിക്കുന്നത് എപ്പോഴും ഗുണകരമാവില്ലെന്നും അദ്ദേഹം ചെയ്ത നല്ലകാര്യങ്ങളെ അംഗീകരിക്കണമെന്നും വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.

2014 മുതല്‍ 2019 വരെ മോദി ചെയ്ത നല്ല കാര്യങ്ങള്‍ അംഗീകരിക്കാനുള്ള സമയമായെന്നും ഈ കാര്യങ്ങള്‍ കൊണ്ടാണ് 30 ശതമാനത്തിലധികം ജനങ്ങളുടെ വോട്ടുകളുമായി അദ്ദേഹം അധികാരത്തിലെത്തിയതെന്നുമായിരുന്നു ജയറാം രമേശിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് മോദിയുടെ പദ്ധതികളെ അനുകൂലിച്ച് അഭിഷേക് സിങ്‌വിയും രംഗത്തെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പൈശാചികനായി ചിത്രീകരിക്കുന്നത് തെറ്റാണ്. അദ്ദേഹം പ്രധാനമന്ത്രി ആണെന്നതുകൊണ്ടല്ല. പകരം ഒരേ രീതിയില്‍ എതിര്‍ക്കുന്നത് അദ്ദേഹത്തിന് ഗുണകരമാവുകയേ ഉള്ളു. വ്യക്തിയധിഷ്ടിതമല്ല പകരം വിഷയാധിഷ്ടിതമായാവണം വിമര്‍ശനങ്ങള്‍'. ഉജ്ജ്വല സ്‌കീം പോലുള്ളവ നല്ല പ്രവര്‍ത്തിയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

രാഷ്ട്രീയ നിരീക്ഷകനായ കപില്‍ സതീഷ് കൊമ്മി റെഡ്ഡിയുടെ പുസ്തകം പ്രകാശന വേദിയില്‍ വെച്ചാണ് ജയറാം രമേഷ് മോദിയെയും അദ്ദേഹത്തിന്റെ തീരുമാനങ്ങളെയും അനുകൂലിച്ച് രംഗത്തെത്തിയത്.

Tags:    

Similar News