മരടില്‍ നിയമം ലംഘിച്ച് ഫ്‌ളാറ്റ് നിര്‍മാണം: മൂന്നു പേരെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു
ഹോളി ഫെയ്ത് ഫ്‌ളാറ്റ് നിര്‍മാണ കമ്പനിയുടെ എം ഡി സാനി ഫ്രാന്‍സിസ്,മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറിയായിരുന്ന മുഹമ്മദ് അഷറഫ്,മുന്‍ ജൂനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്.ഇവരെ നാളെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും
കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ചു മാറ്റാന്‍ സുപ്രിം കോടതി ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റു നിര്‍മാതാവും ഉദ്യോഗസ്ഥരും അടക്കം മൂന്നു പേരെ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു.ഹോളി ഫെയ്ത് ഫ്‌ളാറ്റ് നിര്‍മാണ കമ്പനിയുടെ എം ഡി സാനി ഫ്രാന്‍സിസ്,മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറിയായിരുന്ന മുഹമ്മദ് അഷറഫ്,മുന്‍ ജൂനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ മൂവരെയും നാളെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.ഇതില്‍ മുഹമ്മദ് അഷ്‌റഫിനെയും ജോസഫിനെയും ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയ ശേഷം കസ്റ്റഡിയില്‍വ എടുക്കുകയായിരുന്നു.സാനി ഫ്രാന്‍സിസിനെ ഓഫിസില്‍ എത്തിയാണ് കസ്റ്റഡിയില്‍ എടുത്തത്. ഈ മാസം 17 ന് ഹാജരാകണമെന്നായിരുന്നു നേരത്തെ സാനി ഫ്രാന്‍സിസിനോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത് എന്നാല്‍ അതിനു മുമ്പേ തന്നെ ഇപ്പോള്‍ ക്രൈംബ്രാഞ്ച് ഇവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.ഗൂഡാലോചന,വിശ്വാസ വഞ്ചന എന്നിവയടക്കമുള്ള കുറ്റങ്ങളാണ് ഫ്‌ളാറ്റ് നിര്‍മാതാവിനെതിരെ ചുമത്തുക. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകളായിരിക്കും ചുമത്തുകയെന്നാണ് വിവരം.ഇവരെക്കൂടാതെ മരട് പഞ്ചായത്തിലെ മുന്‍ ക്ലാര്‍ക്കിനെക്കൂടി കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ഇദ്ദേഹത്തെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്നാണ് അറിയുന്നത
.കേസിന്റെ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് തീരപരിപാലന നിയമ ലംഘനം കൂടാതെ കായല്‍ കൈയേറ്റം അടക്കമുള്ളവ കണ്ടെത്തിയിരുന്നു.നിയമലംഘനം നടന്നിട്ടും അതിനെതിരെ നടപടി സ്വീകരിക്കാതെ ഉദ്യോഗസ്ഥര്‍ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് ഒത്താശ ചെയ്തുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയതായാണ് വിവരം.ആല്‍ഫാ ഫ്‌ളാറ്റ് നിര്‍മാതാവിനോട് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇദ്ദേഹം മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുകയാണ്.ഇത് പരിഗണിക്കുന്നത് കോടതി നാളത്തേയ്ക്ക് മാറ്റിയിരിക്കുകയാണ്.ഈ സാഹചര്യത്തില്‍ തനിക്ക് സാവകാശം വേണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ചിന് ഇദ്ദേഹം കത്ത് നല്‍കിയിട്ടുണ്ട്.ഹോളി ഫെയ്ത് എച്ച് ടു ഒ,ഗോള്‍ഡന്‍ കായലോരം,ആല്‍ഫ,ജെയിന്‍ ഹൗസിംഗ് എന്നീ ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റാനാണ് സുപ്രം കോടതി ഉത്തരവിട്ടത്. ഇതേ തുടര്‍ന്നാണ് ഇവയിലെ ഹോളി ഫെയ്ത്,ആല്‍ഫ എന്നിവിടങ്ങളിലെ ഏതാനും ഫ്‌ളാറ്റുടമകള്‍ മരട്,പനങ്ങാട് പോലിസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കിയത്.തുടര്‍ന്ന് സര്‍ക്കാര്‍ ഇതു സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഏതാനും നാളുകളായി ഇവര്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ മൂന്നു പേര്‍ കസ്റ്റഡിയില്‍ ആയിരിക്കുന്നത്.
