ബിഎസ്എന്‍എല്‍ ജീവനക്കാരുടെ കൂട്ടവിരമിക്കല്‍ നാളെ ; രാജ്യമൊട്ടാകെ പടിയിറങ്ങുന്നത് 80,000 ത്തോളം പേര്‍

ഒരു പൊതുമേഖല സ്ഥാപനത്തില്‍ നിന്നും ഒരുമിച്ച് ഇത്രയേറെ പേര്‍ വിരമിക്കുന്നത് ആദ്യമായിട്ടാണെന്നാണ് വിലയിരുത്തപെടുന്നത്. ലക്ഷദ്വീപ്്,കേരളത്തില്‍ എറണാകൂളം,ഇടുക്കി ജില്ലകള്‍ ഉള്‍പ്പെടുന്ന എറണാകുളം ബിസിനസ് ഏരിയയില്‍ നിന്നുമാത്രം 1025 ജീവനക്കാരാണ് നാളെ വിരമിക്കുന്നത്.ഇത്രയേറെ ജീവനക്കാര്‍ ഒരുമിച്ച് വിരമിക്കുന്നത് ബിഎസ്എന്‍എല്ലിന്റെ പ്രവര്‍ത്തനെത്തെ താളം തെറ്റിക്കുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു

Update: 2020-01-30 06:13 GMT

കൊച്ചി; ബിഎസ്എന്‍എല്‍ ജീവനക്കാരുടെ കൂട്ടവിരമിക്കല്‍ നാളെ.രാജ്യമൊട്ടാകെ 80,000ത്തോളം പേരാണ് സ്വയം വിരമിക്കിലിന്റെ ഭാഗമായി ബിഎസ് എന്‍ എല്ലിന്റെ പടിയിറങ്ങുന്നത്.ഒരു പൊതുമേഖല സ്ഥാപനത്തില്‍ നിന്നും ഒരുമിച്ച് ഇത്രയേറെ പേര്‍ വിരമിക്കുന്നത് ആദ്യമായിട്ടാണെന്നാണ് വിലയിരുത്തപെടുന്നത്. ലക്ഷദ്വീപ്്,കേരളത്തില്‍ എറണാകൂളം,ഇടുക്കി ജില്ലകള്‍ ഉള്‍പ്പെടുന്ന എറണാകുളം ബിസിനസ് ഏരിയയില്‍ നിന്നുമാത്രം 1025 ജീവനക്കാരാണ് നാളെ വിരമിക്കുന്നത്.2500 ഓളം ജീവനക്കാരാണ് ഇവിടെയുള്ളത്. ഇതില്‍ നിന്നാണ് നാളെ ഒറ്റ ദിവസം 1025 പേര്‍ വിരമിക്കുന്നത്.

ഇത്രയേറെ ജീവനക്കാര്‍ ഒരുമിച്ച് വിരമിക്കുന്നത് ബിഎസ്എന്‍എല്ലിന്റെ പ്രവര്‍ത്തനെത്തെ താളം തെറ്റിക്കുമെന്നും ചൂണ്ടികാണിക്കപ്പെടുന്നത്. സാങ്കേതിക വിഭാഗത്തില്‍ നിന്നടക്കം എല്ലാ വിഭാഗങ്ങളില്‍ നിന്നും വിരമിക്കുന്ന ജീവനക്കാര്‍ക്കു പകരം കരാര്‍ വ്യവസ്ഥയിലാകും പകരം ആളുകളെ നിയമിക്കുകയെന്നാണ് വിവരം. സ്ഥിരം ജീവനക്കാര്‍ക്ക് നല്‍കേണ്ടിവരുന്ന ശബളം കരാര്‍വ്യവസ്ഥയില്‍ നിയമിക്കുന്നവര്‍ക്ക് നല്‍കില്ല.സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടര്‍ന്നാണ് സ്ഥിരം ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിച്ച് വിരമിക്കല്‍ നിര്‍ദേശം മുന്നോട്ടുവെച്ചതെന്നാണ് പറയുന്നത്.

Tags:    

Similar News